നൂറ്റാണ്ട് നീണ്ട സുസൂക്കിയുടെ യാത്ര

മാരുതി സുസൂക്കിയുടെ ഉടമ എന്ന ലേബല്‍ സുസൂക്കിക്ക് ഇന്ത്യയില്‍ വലിയ സ്വീകാര്യത നേടിക്കൊടുത്ത ഘടകങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്. ചെറുകാര്‍ സാങ്കേതികതയില്‍ ഒരു വന്‍ പുലിയായി പരിഗണിക്കപ്പെടുന്ന സുസൂക്കി, മോട്ടോര്‍സൈക്കിള്‍ നിര്‍മാണത്തിലും ഒരു ആഗോള സാന്നിധ്യമാണ്. സുസൂക്കി ഹയബൂസ എന്നൊരുത്തന്‍ മാത്രം മതിയാവും മോട്ടോര്‍സൈക്കിള്‍ ചരിത്രത്തില്‍ സുസൂക്കിയുടെ ഐതിഹാസികമായ സ്ഥാനം തിരിച്ചറിയാന്‍.

വാഹനമേഖലയിലെ നൂറ്റാണ്ടിലധികം നീണ്ടു നിന്ന സാന്നിധ്യമാണ് സുസൂക്കി. 1909ല്‍ സ്ഥാപിക്കപ്പെട്ട കമ്പനിയുടെ ഇക്കണ്ടകാല ചരിത്രത്തിലെ കൗതുകകരമായ ചില വസ്തുതകളിലേക്ക് നമുക്കൊന്ന് സഞ്ചരിക്കാം.

സുസൂക്കി നെയ്ത്തു കമ്പനി

സുസൂക്കി നെയ്ത്തു കമ്പനി

1909ല്‍ സ്ഥാപിക്കപ്പെട്ട സുസൂക്കി ലൂം വര്‍ക്‌സ് ആണ് സുസൂക്കി മോട്ടോര്‍ കോര്‍പറേഷന് അടിസ്ഥാനമായിത്തീര്‍ന്ന കമ്പനി. 1920ല്‍ ഈ കമ്പനി കൂടുതല്‍ നിക്ഷേപം നടത്തി ബിസിനസ്സ് വിപുലീകരിച്ചു.

ആദ്യത്തെ കാര്‍

ആദ്യത്തെ കാര്‍

കമ്പനിയില്‍ നിന്നുള്ള ആദ്യത്തെ ചെറുകാര്‍ നിര്‍മിക്കുവാനുള്ള പദ്ധതിക്ക് രൂപം കൊടുക്കുന്നത് 1937ലാണ്. ആദ്യത്തെ സുസൂക്കി മോട്ടോര്‍ബൈക്ക് 1952ലും ആദ്യത്തെ സുസൂക്കി കാര്‍ സീരീസ് 1955ലും വിപണിയിലെത്തി.

സുസൂലൈറ്റ്

സുസൂലൈറ്റ്

സുസൂക്കിയില്‍ നിന്ന് പുറത്തിറങ്ങിയ ആദ്യത്തെ പാസഞ്ചര്‍ കാര്‍ സുസുലൈറ്റ് എന്ന പേരില്‍ അറിയപ്പെട്ടു. യൂറോപ്യന്‍ ശൈലിയിലുള്ള ഡിസൈനിലാണ് ഈ വാഹനം നിര്‍മിക്കപ്പെട്ടത്. 360 സിസി ശേഷിയായിരുന്നു സുസുലൈറ്റ് എന്‍ജിനുണ്ടായിരുന്നത്.

തൊഴിലാളികള്‍

തൊഴിലാളികള്‍

ലോകത്തെമ്പാടുമായി 14,405 തൊഴിലാളികള്‍ സുസൂക്കി കമ്പനികളില്‍ ജോലി ചെയ്യുന്നു. 170 രാഷ്ട്രങ്ങളില്‍ കമ്പനിക്ക് ഇന്ന് സ്ഥാപനങ്ങളുണ്ട്.

ഒസാമു സുസൂക്കി

ഒസാമു സുസൂക്കി

ഒസാമു സുസൂക്കിയാണ് കമ്പനിയുടെ ഇപ്പോഴത്തെ തലവന്‍. ഇദ്ദേഹത്തിന്റെ ഭാര്യയുടെ അപ്പൂപ്പനാണ് സുസൂക്കി സ്ഥാപിച്ചത്.

ഹയബൂസ

ഹയബൂസ

ലോകത്തിലെ ഏറ്റവും വേഗതയേറിയ വാഹനങ്ങളിലൊന്നായ ഹയബൂസയെ നിര്‍മിച്ചത് സുസൂക്കിയാണെന്ന് എല്ലാവര്‍ക്കും അറിയുന്ന വസ്തുത. മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗതയില്‍ പായാന്‍ ശേഷിയുണ്ട് ഈ ബൈക്കിന്. ഹയബൂസ പുറത്തിറങ്ങുന്ന കാലത്ത് അതിന്റെ വേഗതയെ വെല്ലാന്‍ മറ്റൊരാളുണ്ടായിരുന്നില്ല.

ജനറല്‍ മോട്ടോഴ്‌സും സുസൂക്കിയും

ജനറല്‍ മോട്ടോഴ്‌സും സുസൂക്കിയും

ജനറല്‍ മോട്ടോഴ്‌സുമായി നേരത്തെ കാര്യമായ പങ്കാളിത്തം നിലനിന്നിരുന്നു. 20 ശതമാനം ഓഹരികള്‍ ജനറലിന്റെ പക്കലുണ്ടായിരുന്നത് സുസൂക്കി 2006ല്‍ വലിയ ഭാഗവും വാങ്ങി. ഇപ്പോഴും ജനറല്‍ തന്നെയാണ് ഏറ്റവും വലിയ ഓഹരിയുടമ. 3 ശതമാനം സുസൂക്കി ഓഹരിയാണ് ജനറല്‍ മോട്ടോഴ്‌സിന്റെ പക്കലുള്ളത്.

മാരുതി സുസൂക്കി

മാരുതി സുസൂക്കി

സുസൂക്കിക്ക് ജപ്പാന് പുറത്തുള്ള ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. മാരുതി സുസൂക്കി ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വില്‍പനയുടെ പകുതിയോളം കരസ്ഥമാക്കിയിരിക്കുന്നു.

സുസൂക്കി സ്ഥാപകൻ മിഷിയോ സുസൂക്കി

സുസൂക്കി സ്ഥാപകൻ മിഷിയോ സുസൂക്കി

ലോകത്തിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളില്‍ ആദ്യത്തെ പത്ത് സ്ഥാനങ്ങളില്‍ സുസൂക്കിയുണ്ട്.

More from DriveSpark

Article Published On: Tuesday, October 29, 2013, 15:58 [IST]
English summary
Michio Suzuki founded the company of Suzuki in a small Japanese coastal village in the year 1920.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X