ഫെരാരി 458 ഇറ്റാലിയയുടെ പിന്‍ഗാമി, സ്‌പെഷ്യാലെ
ഫെരാരി 458 ഇറ്റാലിയയുടെ അപ്‌ഗ്രേഡ് ആയിരിക്കും ഫ്രാങ്ക്ഫര്‍ട് മോട്ടോര്‍ ഷോയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന് എന്നുറപ്പിക്കാം. വാഹനത്തിന്റെ ചിത്രങ്ങള്‍ ഫെരാരി പുറത്തുവിട്ടു കഴിഞ്ഞു. ഫെരാരി എഫ് 430യുടെ പിന്‍ഗാമിയായി സ്‌കഡേറിയ എത്തിയതിന് സമാനമായ നിലയിലാണ് 458ന് സ്‌പെഷ്യാലെ എന്ന പേരില്‍ ഒരു പതിപ്പ് വരുന്നത്. ഇത് പൊതുവില്‍ വാഹനത്തിന്റെ മൊത്തം ജീവിതകാലത്തിന്റെ മധ്യത്തിലാണ് ഫെരാരി ചെയ്യാറുള്ളത്.
ഇത്തരം പതിപ്പുകള്‍ പൊതുവില്‍ ആദ്യ പതിപ്പിന്റെ ലോഞ്ചിന് ശേഷം ഫെരാരി ആര്‍ജ്ജിച്ചെടുത്ത സാങ്കേതികതകളെല്ലാം പ്രയോഗിച്ച ഒന്നായിരിക്കാറുണ്ട്. പുതിയ, 458 ഇറ്റാലിയയുടെ പിന്‍ഗാമിയായി വരുന്ന, ഫെരാരി 458 സ്‌പെഷ്യാലെ ഇത്തരത്തില്‍ ഫെരാരിയുടെ എല്ലാവിധ സന്നാഹങ്ങളും പേറുന്ന ഒന്നായിരിക്കും. ഇക്കാരണത്താല്‍ തന്നെ ഫ്രാങ്ക്ഫര്‍ട്ടിലെ ഏറ്റവും അതറുന്ന പ്രദര്‍ശന വസ്തുവുമായിരിക്കും ഈ കാര്‍.

എന്‍ജിന്‍ മാറിയിട്ടില്ല. ഫെരാരി 458 ഇറ്റാലിയയില്‍ പ്രയോഗിക്കുന്ന അതേ എന്‍ജിന്‍ തന്നെയാണ് 458 സ്‌പെഷ്യാലെയിലും ഉപയോഗിക്കുക. എന്നാല്‍ ചെറിയ തോതിലുള്ള ട്യൂണിംഗ് വ്യതിയാനം സംഭവിച്ചിട്ടുണ്ട്. 4.5 ലിറ്റര്‍ വി8 യൂണിറ്റ് പുറത്തെടുത്തിരുന്നത് 562 കുതിരശക്തിയാണ്. ട്യൂണിംഗ് മാറ്റത്തിന് ശേഷം ഇത് 597 കുതിരശക്തിയായിട്ടുണ്ട്.

വാഹനത്തിന്റെ ഭാരത്തിലും കുറവ് സംഭവിച്ചിട്ടുണ്ട്. നിലവിലെ ഭാരം 1,2090 കിലോഗ്രാമാണ്.

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ ഈ വാഹനം എടുക്കുക വെറും 3 സെക്കന്‍ഡ് മാത്രമാണ്.

അഡ്ജസ്റ്റ് ചെയ്യാവുന്ന റൂഫ് ഫ്‌ലാപ്പുകളാണ് മറ്റൊരു പ്രത്യേകത. (റൂഫ് ഫ്‌ലാപ്പുകളെ സ്‌പോയ്‌ലറുകള്‍ എന്നുതന്നെ വിശേഷിപ്പിക്കാം. മുകളില്‍ നിന്ന് കാറ്റിന്റെ മര്‍ദ്ദം ആവശ്യമാകുന്ന ഘട്ടങ്ങളില്‍ ഈ റൂഫ് ഫ്‌ലാപ്പുകള്‍ വിടര്‍ത്താന്‍ സാധിക്കുന്നു).

ഫെരാരി 458 സ്‌പെഷ്യാലെ വരുന്നത് മിഷലിന്‍ പൈലറ്റ് കപ് ടയറുകളോടെയാണ്.


Click it and Unblock the Notifications








