ഫെരാരി 458 സ്‌പെഷ്യാലെ ടീസര്‍ വീഡിയോ പുറത്ത്

ഫെരാരി 430 സ്‌കഡേറിയയുടെ പിന്‍ഗാമിയായി വാഴ്ത്തപ്പെട്ട 458 സ്‌പെഷ്യാലെയുടെ ആദ്യത്തെ വീഡിയോ ചിത്രം പുറത്തിറങ്ങി. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തു വിട്ടിരുന്നത് നമ്മള്‍ കണ്ടിരുന്നു.

വാഹനത്തിന്റെ വിവിധ ഭാഗങ്ങളുടെ അടുത്തു നിന്നുള്ള കാഴ്ചയും ഫെരാരിയുടെ വിഖ്യാതമായ ആ മുരള്‍ച്ചയും ചേര്‍ന്നതാണ് വീഡിയോ ചിത്രം. ഒരു ടീസര്‍ എന്നു മാത്രം വിശേഷിപ്പിക്കാവുന്ന ഈ വീഡിയോ വാഹനത്തിന്റെ പൂര്‍ണമായ രൂപം എവിടെയും നല്‍കുന്നില്ല. അതിന് ഫ്രാങ്ഫര്‍ട് ദിനങ്ങളെ കാത്തിരിക്കുക തന്നെ വേണം.

458 ഇറ്റാലിയയുടെ കൂടുതല്‍ കരുത്തുറ്റതും സാങ്കേതിക മുന്നേറ്റം വരുത്തിയതുമായ പതിപ്പാണ് 458 സ്‌പെഷ്യാലെ എന്നു വേണമെങ്കില്‍ പറയാം. 458 ഇറ്റാലിയയുടെ ലോഞ്ചിനു ശേഷം ഫെരാരി സ്വാശീകരിച്ച സാങ്കേതിക മുന്നേറ്റങ്ങളെല്ലാം സ്‌പെഷ്യാലെയില്‍ പ്രതിഫലിക്കും എന്നതാണ് ഫിലോസഫി. ഒരു വാഹനം അതിന്റെ മധ്യവയസ്സിലെത്തുമ്പോള്‍ ഫെരാരി സാധാരണയായി നടത്താറുള്ള അപ്‌ഗ്രേഡാണിത്.

നിര്‍ണായകമായ വിധത്തില്‍ ഭാരക്കുറവുള്ള ബോഡി, എയ്‌റോഡൈനമിക്‌സില്‍ വരുത്തിയ അത്യാധുനികമായ മാറ്റങ്ങള്‍ തുടങ്ങിയ നിരവധി സവിശേഷതകള്‍ ഈ വാഹനം പേറുന്നുണ്ട്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ എന്ന വേഗത പിടിക്കാന്‍ 458 സ്‌പെഛ്യാലെ എടുക്കുന്ന സമയം 3.0 സെക്കന്‍ഡാണ്. ടീസര്‍ വീഡിയോ താഴെ കാണാം.
<center><iframe width="600" height="450" src="//www.youtube.com/embed/eUEcWmIw4SE" frameborder="0" allowfullscreen></iframe></center>

More from DriveSpark

Article Published On: Saturday, August 24, 2013, 15:55 [IST]
English summary
After releasing high-res images of the upcoming 458 Speciale and giving us the details about the stripped down powerhouse, Ferrari has now come out with the first video previewing the supercar, You can read about the Ferrari 458 Speciale in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X