ഷെവര്‍ലെ കാറുകള്‍ക്കൊപ്പം സ്വര്‍ണനാണയം
ദീപാവലിയുടെ ആരവങ്ങള്‍ പതുക്കെ തുടങ്ങിക്കഴിഞ്ഞു. കാര്‍നിര്‍മാതാക്കള്‍ വമ്പിച്ച ഓഫറുകളുമായി രംഗത്തെത്തുകയാണിപ്പോള്‍. ഷെവര്‍ലെ ഒരു ഹ്രസ്വകാല ഡിസ്‌കൊണ്ട് മേളയിലൂടെ തങ്ങളുടെ അടുത്ത നീക്കങ്ങളുടെ ടെസ്റ്റ് റൈഡ് നടത്തുന്നു.
മൊത്തം 66,000 രൂപയുടെ വാഗ്ദാനമാണ് ഷെവര്‍ലെ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ 2.5 ഗ്രാമിന്റെ ഒരു സ്വര്‍ണനാണയം നേടാനുള്ള അവസരവും ഉപഭോക്താക്കള്‍ക്കുണ്ടെന്ന് ഷെവര്‍ലെ പറയുന്നു. ഓഫറുകളുടെ വിശദാംശങ്ങള്‍ താഴെ കാണാം.

ഷെവര്‍ലെ ബീറ്റ് ഹാച്ച്ബാക്കിനാണ് മൊത്തം 66,000 രൂപയുടെ നേട്ടം വ്ഗാദാനം ചെയ്യുന്നത്. ഇതില്‍ ഇന്‍ഷൂറന്‍സ്, കാഷ് ഡിസ്‌കൗണ്ട്, കോര്‍പറേറ്റ് ഡിസകൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസ് തുടങ്ങിയ ഘടകങ്ങളുണ്ടാകാം. ഇതെക്കുറിച്ച് ഷെവര്‍ലെ സൈറ്റ് വിശദമായി പറയുന്നില്ല. ബീറ്റ് (പി) പതിപ്പിന് 66,000 രൂപയുടെ വാഗ്ദാനവും ബീറ്റ് (ഡി) പതിപ്പിന് 60,000 രൂപയുടെ വാഗ്ദാനവുമാണ് നല്‍കുന്നത്.

ഷെവര്‍ലെ സെയ്ല്‍ ഹാച്ച്ബാക്ക് (പി)ക്ക് 33,000 രൂപയുടെ ഓഫറാണ് നല്‍കുന്നത്. സെയ്ല്‍ നോച്ച്ബാക്ക് (പി)ക്ക് 35,000 രൂപയുടെ വാഗ്ദാനം കമ്പനി നല്‍കുന്നുണ്ട്.

ഷെവര്‍ലെ ക്രൂസിനും ഓഫറുണ്ട്. 45,000 രൂപയോളം നേട്ടം ഉപഭോക്താവിന് വാഗ്ദാനം ചെയ്യുന്നു കമ്പനി.

ഷെവര്‍ലെ സ്പാര്‍ക് ഹാച്ച്ബാക്കിനും ഓഫറുണ്ട്. മൊത്തം 58,000 രൂപയുടെ നേട്ടം കമ്പനി വാഗ്ദാനം ചെയ്യുന്നു.

ആഗസ്ത് 31 വരെയാണ് ഓഫര്‍ നിലനില്‍ക്കുക. സ്വര്‍ണനാണയത്തിന്റെ ഓഫര്‍ ലോട്ടറി നിരോധിച്ച സംസ്ഥാനങ്ങളില്‍ നിലനില്‍ക്കില്ല.


Click it and Unblock the Notifications








