ഫിയറ്റ് 500ന്‍റെ എംപിവി പതിപ്പ് ഇവിടെ!
ഫിയറ്റ് 500 എന്ന ക്ലാസിക് നിര്‍മിതിയെ ആധാരമാക്കിയുള്ള 'ഫിയറ്റ് 500എല്‍ ലിവിംഗ്' എന്ന കാറിനെ ചുറ്റിപ്പറ്റിയുള്ള ഊഹാപോഹങ്ങള്‍ നടക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഇടയ്ക്ക് നിരവധി ചാരപ്പടങ്ങള്‍ പലയിടങ്ങളിലായി കണ്ടിരുന്നു. ഇപ്പോള്‍ ഈ വാഹനത്തെ പൂര്‍ണമായി വെളിപ്പെടുത്തിയിരിക്കുകയാണ് ഫിയറ്റ്. ഇതൊരു 7 സീറ്റര്‍ എംപിവിയാണ്.
രണ്ട് പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനും രണ്ട് ഡീസല്‍ എന്‍ജിന്‍ ഓപ്ഷനും ഫിയറ്റ് 500എല്‍ ലിവിങ്ങിനുണ്ട്. 1.4 ലിറ്റര്‍ 16 വാല്‍വ് പെട്രോള്‍ എന്‍ജിനാണ് ബേസ് വേരിയന്‍റിനുള്ളത്. 95 കുതിരകളുടെ കരുത്ത് ഇവനുണ്ട്. 900സിസി ശേഷിയുള്ള മറ്റൊരു പെട്രോള്‍ എന്‍ജിന്‍ കൂടി വാഹനത്തിനുണ്ട്. ഇത് 105 കുതിരശക്തി പകരും.
1.6 ലിറ്റര്‍ മള്‍ടിജെറ്റ് എന്‍ജിനാണ് ഡീസലുകളിലൊന്ന്. 105 കുതിരശക്തിയാണ് ഇവനുള്ളത്. 1.3 ലിറ്റര്‍ ശേഷിയുള്ള മറ്റൊരു ഡീസല്‍ എന്‍ജിനുണ്ട്. ഇത് 85 കുതിരശക്തിയാണ് പകരുക. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലും വാഹനം ലഭ്യമാണ്.
19 എക്സ്റ്റീരിയര്‍ നിറങ്ങളില്‍ ഈ കാര്‍ ലഭിക്കും. ഇവയില്‍ 11 എണ്ണം രണ്ട് നിറങ്ങളുടെ ചേരുവയാണ്. ചിത്രങ്ങള്‍ താഴെ കാണാം.







Click it and Unblock the Notifications








