ഫിയറ്റ് ലീനിയ, പൂന്തോ അബ്‌സല്യൂട്ട് എഡിഷനുകള്‍
ഫിയറ്റ് ലീനിയ സെഡാന്‍, പൂന്തോ ഹാച്ച്ബാക്ക് എന്നിവയ്ക്ക് അബ്‌സല്യൂട്ട് എഡിഷനുകള്‍ പുറത്തിറങ്ങി. ഫെസ്റ്റിവ് സീസണ്‍ ഏതാണ്ട് അവസാനിച്ച ഘട്ടത്തിലാണ് ഫിയറ്റിന്റെ തന്ത്രപരമായ നീക്കം. വിലയില്‍ യാതൊരു മാറ്റവുമില്ലാതെയാണ് ഈ 'ഫെസ്റ്റിവ് ആക്‌സസറി'കള്‍ ഘടിപ്പിച്ച എഡിഷനുകള്‍ എത്തിക്കുന്നതെന്ന് ഫിയറ്റ് പ്രത്യേകം പറയുന്നുണ്ട്. ഇത്തവണത്തെ ഫെസ്റ്റിവ് സീസണ്‍ ഓഫറുകളില്‍ അതൃപ്തരായി കാര്‍ വാങ്ങല്‍ നീട്ടി വെച്ചവര്‍ക്ക് ഇതൊരു കിടിലന്‍ അവസരമാണ്.
ഫിയറ്റ് പൂന്തോയെക്കുറിച്ച് അറിയേണ്ടതെല്ലാം
25000 രൂപ മൂല്യമുള്ള ഫെസ്റ്റിവ് ആക്‌സസറി പാക്ക് ഘടിപ്പിച്ചാണ് വാഹനങ്ങള്‍ വരുന്നത്. ഇതിനായി നിലവിലുള്ള വിലകളില്‍ ഒരുപൈസ പോലും അധികം നല്‍കേണ്ടതില്ല.

1.0 ജിഗാഹെട്‌സ് പ്രോസസ്സര്‍, ആന്‍ഡ്രോയ്ഡ് 2.3, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിങ്ങനെയുള്ള സന്നാഹങ്ങളെക്കൂടാതെ വാഹനത്തിനു പുറത്ത് അബ്‌സല്യൂട്ട് ബാഡ്ജിംഗ് നല്‍കിയിട്ടുമുണ്ട്. ഡോര്‍ സില്‍ പ്ലേറ്റുകളില്‍ ലിനിയ, പൂന്തോ എന്നിങ്ങനെയുള്ള ബാഡ്ജിംഗ് ചേര്‍ത്തിരിക്കുന്നതായി കാണാം.
ഫിയറ്റ് ലീനിയയെക്കുറിച്ച് അറിയേണ്ടതെല്ലാം
ബീജ് നിറത്തിലുള്ള കാര്‍പറ്റുകള്‍ ലീനിയയുടെ നിലത്തിന് ആഭിജാത്യം പകരുന്നു. ലീനിയ സെഡാനിന്റെ ബൂട്ടില്‍ ക്രോമിയം പൂശിയ പട്ട ഘടിപ്പിച്ചിട്ടുണ്ട്. പൂന്തോയില്‍ നിലവാരമേറിയ ഫ്‌ലോര്‍ മാറ്റ് നല്‍കിയിരിക്കുന്നു.
അബ്‌സൊല്യൂട്ട് എഡിഷനിലുള്‍പ്പെടുത്തി രണ്ട് ഓഫറുകള്‍ കൂടി ഫിയറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. സൗജന്യ റോഡ്‌സൈഡ് അസിസ്റ്റന്‍സും എക്‌സ്‌ചേഞ്ച് ഓഫറുമാണവ. ലിനിയയില്‍ 70,000 രൂപയുടെ നേട്ടവും പൂന്തോയില്‍ 60,000 രൂപയുടെ നേട്ടവുമാണ് വാഗ്ദാനം.
സാങ്കേതികമായി കാര്യപ്പെട്ട മാറ്റങ്ങളൊന്നും തന്നെയില്ല. എന്‍ജിനുകളും ട്രാന്‍സ്മിഷനും മറ്റ് സന്നാഹങ്ങളുമെല്ലാം പഴയതുതന്നെ.


Click it and Unblock the Notifications








