ഫിയറ്റ് പൂന്തോ അബാര്‍ത്ത് ഇന്ത്യയിലേക്ക്?
നിലവില്‍ ഫിയറ്റിന്റെ ഇന്ത്യന്‍ വിപണിവിഹിതം 1 ശതമാനത്തില്‍ താഴെയാണ്. ഓട്ടോമൊബൈല്‍ രംഗം ആക്രാമകമായി വളരുമ്പോഴും ഫിയറ്റ് കാര്യമായൊരു നേട്ടവുമുണ്ടാക്കാതെ വിപണിയില്‍ നില്‍ക്കുന്നതാണ് ഇപ്പോഴത്തെ കാഴ്ച. എന്നാല്‍ ഇത് ഇനി അധികകാലം തുടരില്ല എന്ന് ഫിയറ്റില്‍ നിന്നുള്ള വാര്‍ത്തകള്‍ പറയുന്നു.
അടുത്ത മൂന്ന് വര്‍ഷത്തിനുള്ള 9 മോഡലുകള്‍ വിപണിയിലെത്തിക്കാന്‍ ഫിയറ്റും ഉപ ബ്രാന്‍ഡായ ക്രൈസ്‌ലറും ചേര്‍ന്ന് തീരുമാനിച്ചിരിക്കുകയാണ്. രാജ്യത്ത് ഇന്നുള്ള സര്‍വീസ് സ്റ്റേഷനുകളുടെ എണ്ണം 70 ആണ്. ഇത് ഈ വര്‍ഷം അവസാനിക്കുമ്പോഴേക്ക് 100 എണ്ണമാക്കി ഉയര്‍ത്തുവാനും പരിപാടിയുണ്ട്.

വരാനിരിക്കുന്ന ഒമ്പത് മോഡലുകളില്‍ നിലവിലുള്ളവയുടെ പുതുക്കലുകളും ഉള്‍പ്പെടുന്നുണ്ട്. ക്രൈസ് ലര്‍ ജീപ്പിന്റെ രണ്ട് മോഡലുകള്‍ നടപ്പ് വര്‍ഷം തന്നെ വിപണിയിലെത്തിയേക്കും. ജീപ്പ് വ്രാങ്‌ലറും, ഗ്രാന്‍ഡ് ചീരോക്കിയും ചെന്നൈ നഗരത്തില്‍ ടെസ്റ്റ് ചെയ്യുന്നത് നേരത്തെ ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത് ഓര്‍ക്കുന്നുണ്ടാകും.
അബാര്‍ത്ത് മോഡലുകളില്‍ ഒന്ന് ഇന്ത്യയിലെത്തുമെന്ന് ഫിയറ്റ് ക്രൈസ്‌ലര്‍ ഇന്ത്യ പ്രസിഡണ്ട് നാഗേഷ് ബസവന്‍ഹള്ളി പറയുന്നു. ഈ വാഹനം ഏതായിരിക്കുമെന്ന കാര്യത്തില്‍ വലിയ സന്ദേഹത്തിന് സാധ്യതയൊന്നുമില്ല. ഫിയറ്റ് അബാര്‍ത്ത് പൂന്തോയ്ക്കാണ് മുന്‍തൂക്കം.

നിലവിലെ വിപണി വിഹിതം ഓര്‍ വര്‍ഷം തോറും ഇരട്ടിയാക്കുവാനാണ് ഫിയറ്റ് ലക്ഷ്യമിട്ടിരിക്കുന്നത്. നിലവില്‍ വിപണി മാന്ദ്യത്തിലാണെങ്കിലും ഈ പ്രവണത അധികകാലം തുടരില്ലെന്നാണ് മറ്റ് കാര്‍ നിര്‍മാതാക്കളെപ്പോലെ ഫിയറ്റും കരുതുന്നത്. 2012-13 വര്‍ഷത്തില്‍ 26.86 ലക്ഷം യൂണിറ്റ് വിറ്റഴിച്ചിരുന്ന ഇന്ത്യന്‍ കാര്‍ വിപണിയുടെ നടപ്പ് വര്‍ഷത്തിലെ പ്രകടനം മോശമാണ്.
നേരത്തെ ടാറ്റയുമായി തുടര്‍ന്നുവന്നിരുന്ന വിതരണ പങ്കാളിത്തം ചില നയപരമായ പ്രശ്‌നങ്ങളെത്തുടര്‍ന്ന് അവസാനിപ്പിക്കേണ്ടി വന്നതോടെയാണ് ഫിയറ്റ് ഇന്ത്യന്‍ വിപണിണിയെ കൂടുതല്‍ ഗൗരവത്തില്‍ സമീപിക്കാന്‍ തുടങ്ങിയത്.


Click it and Unblock the Notifications








