ഗല്ലാര്‍ഡോ പിന്‍ഗാമി കാബ്രാരയെക്കുറിച്ച് കൂടുതല്‍
കഴിഞ്ഞയാഴ്ചയാണ് ഗല്ലാര്‍ഡോയുടെ പിന്‍ഗാമിയായ കാബ്രേരയുടെ ശബ്ദം നമ്മള്‍ കേട്ടത്. 2014ലായിരിക്കും ഈ വാഹനത്തിന്റെ വരവുണ്ടാവുക. വരുന്ന ക്രിസ്തുമസ്സിനുതന്നെ ഇതുസംബന്ധിച്ച പത്രക്കുറിപ്പ് തങ്ങളയയ്ക്കുമെന്നും ലംബോര്‍ഗിനി വ്യക്തമാക്കിയിട്ടുണ്ട്.
ലംബോര്‍ഗിനി കാബ്രേര ഇതിനിടെ ചിലയിടങ്ങളില്‍ ടെസ്റ്റു ചെയ്യുന്നതും മറ്റും കാണിക്കുന്ന ചാരപ്പടങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. വ്യക്തമായ ഒരു ചിത്രം ഇനിയും വരേണ്ടതായിട്ടാണുള്ളത്.

സ്റ്റൈലിംഗിന്റെ കാര്യത്തില്‍ അവന്റഡോറിന് സമാനമാണ് കാബ്രേര എന്നാണ് ലഭ്യമായ വിവരങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്. ഇന്റീരിയറില്‍ വരുംതലമുറ ഓഡ് എ8ന് സമാനമായിരിക്കും വാഹനം. ആര്‍8ല്‍ ഉപയോഗിക്കുന്ന നിരവധി ഘടകഭാഗങ്ങള്‍ ലംബോര്‍ഗിനി കാബ്രേരയിലും കാണാം.
ഗല്ലാര്‍ഡോയിലുപയോഗിച്ചിരുന്ന 5.2 ലിറ്റര്‍ എന്‍ജിന്‍ തന്നെയായിയരിക്കും ഈ വാഹനത്തിലും. എന്നാല്‍ ഈ വി10 എന്‍ജിന്‍ കാര്യമായ ട്യൂണിംഗ് വ്യതിയാനങ്ങള്‍ക്ക് വിധേയമായിരിക്കും.
600 കുതിരശക്തിയുടെ ചുറ്റുവട്ടത്തായിരിക്കും ട്യൂണ്‍ ചെയ്യപ്പെട്ട എന്‍ജിന്‍ നില്‍ക്കുക. 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് എന്‍ജിനോട് ചേര്‍ക്കും.
കാര്‍ബണ്‍ പൈബറിലും അലൂമിനിയത്തിലും നിര്‍മിച്ച ഭാരക്കുറവുള്ള പ്ലാറ്റ്‌ഫോമിലാണ് കാബ്രാര നിലപാടെടുക്കുക.


Click it and Unblock the Notifications








