ഫോഡ് ക്ലാസിക് പ്രത്യേക പതിപ്പ്

Ford Classic Sedan Limited Edition
ഫോഡ് ക്ലാസിക് സെഡാനിന്‍റെ ഒരു ലിമിറ്റഡ് എഡിഷന്‍ പുറത്തിറങ്ങി. ക്ലാസിക് സിഎല്‍എക്സ്ഐ പതിപ്പിനെ ആധാരമാക്കിയാണ് ഈ പതിപ്പ് വരുന്നത്.

ഉയര്‍ന്ന പതിപ്പുകളില്‍ മാത്രം ലഭ്യമായിരുന്ന പല സവിശേഷതകളെ സിഎല്‍എക്സ്ഐ വേരിയന്‍റിലേക്ക് കൊണ്ടുവരികയാണ് യഥാര്‍ത്ഥത്തില്‍ ചെയ്തിരിക്കുന്നത്.

ടോപ് എന്‍ഡ് ടൈറ്റാനിയം ട്രിം വേരിയന്‍റില്‍ കണ്ടിരുന്ന ഫോഗ് ലാമ്പുകള്‍ പ്രത്യേക പതിപ്പില്‍ കൂട്ടിച്ചേര്‍ത്തതായി കാണാം. 14 ഇഞ്ച് അലോയ് വീലുകളും ടൈറ്റാനിയം ട്രിമ്മില്‍ കാണുന്നതാണ്. നമ്പര്‍ പ്ലേറ്റിന് ക്രോം ഫിനിഷ് നല്‍കിയിട്ടുണ്ട്. ഫ്രണ്ട് ഗ്രില്ലിലും ക്രോം സാന്നിധ്യം കൊണ്ടുവന്നിരിക്കുന്നു.

റിയര്‍ സ്പോയ്‍ലര്‍ ഘടിപ്പിച്ചിട്ടുണ്ട് പുതിയ പ്രത്യേക പതിപ്പില്‍. ഇന്‍റീരിയറില്‍ ഉയരം അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റ് നല്‍കിയിരിക്കുന്നു. പ്രീമിയം സീറ്റ് കവറുകളാണ് മറ്റൊരു ഇന്‍റീരിയര്‍ കൂട്ടിച്ചേര്‍ക്കല്‍. റിവേഴ്സ് പാര്‍ക്കിംഗ് സെന്‍സര്‍ കൂടി ചേര്‍ന്നാല്‍ പ്രത്യേക പതിപ്പിലെ പുതുസവിശേഷതകള്‍ പൂര്‍ത്തിയായി.

ഫോഡ് ക്ലാസിക് പ്രത്യേക പതിപ്പിന്‍റെ ഡീസല്‍ പതിപ്പിന് വില 7.74 ലക്ഷം രൂപയാണ് മുംബൈ എക്സ്ഷോറൂം വില. പെട്രോള്‍ പതിപ്പിന് 6.72 ലക്ഷം രൂപയും വില വരും.

ബങ്കളുരുവിലെ ഓണ്‍റോഡ് വില, ഡീസല്‍ പതിപ്പിന് 6.72 ലക്ഷമാണ്.

More from DriveSpark

Article Published On: Friday, June 14, 2013, 18:29 [IST]
English summary
Ford has quietly launched a limited edition model of the Classic sedan. The limited edition is based on the Classic CLXi variant.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X