ഫോഡ് ആസ്ത്രേലിയയില്‍ ഉല്‍പാദനം നിറുത്തുന്നു.
രാജ്യത്ത് ഫോഡ് ഓട്ടോമൊബൈല്‍ ഉല്‍പാദനം പൂര്‍ണമായും നിറുത്തുമെന്ന് ഫോഡ് ആസ്ത്രേലിയ പ്രസിഡണ്ട് ബോബ് ഗ്രാസിയാനോ പ്രഖ്യാപിച്ചു. 2016 ഒക്ടോബറോടെയാണ് ഉല്‍പാദനം അവസാനിപ്പിക്കുക. കമ്പനി വന്‍ നഷ്ടത്തിലാണ് ഓടിക്കൊണ്ടിരിക്കുന്നതെന്നും കഴിഞ്ഞയാഴ്ച വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ ബോബ് വ്യക്തമാക്കിയിരുന്നു.
141 ദശലക്ഷം രൂപയുടെ നഷ്ടമാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ മാത്രം ഫോഡ് ആസ്ത്രേലിയയ്ക്കുണ്ടായിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ആസ്ത്രേലിയന്‍ പ്രവര്‍ത്തനത്തിലൂടെ കമ്പനി സമ്പാദിച്ചത് 600 ദശലക്ഷം ഡോളറിന്‍റെ നഷ്ടമാണ്.
നിരവധി കാരണങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്, ഈ വിഷയത്തില്‍. ആസ്ത്രേലിയന്‍ കറന്‍സിക്ക് ഇടക്കാലത്ത് സംഭവിച്ച വന്‍ മൂല്യത്തകര്‍ച്ച ഒരു കാരണമാണ്.
മറ്റൊരു കാരണമായി പറയപ്പെടുന്നത് ആസ്ത്രേലിയയിലെ കൊടുമ്പിരിപ്പെട്ട മത്സരമാണ്. ഉപഭോക്താക്കള്‍ വലിയ തോതില്‍ തെരഞ്ഞെടുപ്പിന് സാധ്യതയുള്ള ഒരു വിപണിയാണ് ആസ്ത്രേലിയയുടേത്. 65ളം ബ്രാന്‍ഡുകള്‍ 365ളം മോഡലുകളാണ് വിപണിയില്‍ അവതരിപ്പിക്കുന്നത്. ഇക്കൂട്ടതില്‍ വ്യതിരിക്തമായ ഒരു ഇടം ഉണ്ടാക്കിയെടുക്കുന്നതില്‍ ഫോഡ് പരാജയപ്പെടുകയായിരുന്നു.
ഫോഡിന്‍റെ ഈ പതനം വലിയ വാര്‍ത്തയാകുന്നതിന് കാരണമുണ്ട്. 110 വര്‍ഷങ്ങളായി ആസ്ത്രേലിയന്‍ വിപണിയിലെ സാന്നിധ്യമാണ് ഫോഡ്. ലോകത്തിലെ ആദ്യത്തെ പ്രൊഡക്ഷന്‍ കാറായ മോഡല്‍ ടി ആസ്ത്രേലിയയില്‍ വിറ്റഴിച്ചിരുന്നു ഇവര്‍. 1925ല്‍ ഫോഡ് ആസ്ത്രേലിയയില്‍ ഉല്‍പാദന പ്രവര്‍ത്തനങ്ങളും തുടങ്ങി. ഇത്ര വലിയ പാരമ്പര്യത്തിനും ഫോഡിനെ രക്ഷിക്കാനായില്ല.
ഫോഡിന്‍റെ ഈ നീക്കം 1200 പേരുടെ ജോലി നഷ്ടപ്പെടുത്തും. വിപണിയില്‍ നിന്ന് പൂര്‍ണമായും വിട്ടുപോകാന്‍ ഫോഡിന് പദ്ധതിയില്ല. ഇറക്കുമതി ഇനിയും തുടരും. ഇതിനാവശ്യമായ 2000 തൊഴിലാളികളെ നിലനിര്‍ത്തും.

ആസ്ത്രേലിയന്‍ അധ്യായം അവസാനിച്ചു

ആസ്ത്രേലിയന്‍ അധ്യായം അവസാനിച്ചു

ആസ്ത്രേലിയന്‍ അധ്യായം അവസാനിച്ചു

ആസ്ത്രേലിയന്‍ അധ്യായം അവസാനിച്ചു

ആസ്ത്രേലിയന്‍ അധ്യായം അവസാനിച്ചു

ആസ്ത്രേലിയന്‍ അധ്യായം അവസാനിച്ചു

ആസ്ത്രേലിയന്‍ അധ്യായം അവസാനിച്ചു

ആസ്ത്രേലിയന്‍ അധ്യായം അവസാനിച്ചു

ആസ്ത്രേലിയന്‍ അധ്യായം അവസാനിച്ചു



Click it and Unblock the Notifications








