ഇക്കോബൂസ്റ്റ് എന്‍ജിന്‍ 20 ലക്ഷം പുറത്തിറങ്ങി

ഒരു വമ്പന്‍ ഇതിഹാസമായി മാറിക്കഴിഞ്ഞ ഫോഡ് ഇക്കോബൂസ്റ്റ് എന്‍ജിന്‍ 20 ലക്ഷം യൂണിറ്റ് ഉല്‍പാദനം എന്ന നാഴികക്കല്ല് പിന്നിട്ടു. 2013ലെ ഇന്റര്‍നാഷണല്‍ എന്‍ജിന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് സ്വന്തമാക്കിയിരുന്നു ഇക്കോബൂസ്റ്റ് എന്‍ജിന്‍. തുടര്‍ച്ചയായി മൂന്നാമത്തെ വര്‍ഷമാണ് ഇക്കോബൂസ്റ്റ് ഈ സമ്മാനം സ്വന്തമാക്കുന്നത്. ഇതൊരു റെക്കോഡാണ്.

പുതിയ കാലത്തിന്റെ എല്ലാ ആവശ്യങ്ങളോടും അനുകൂലമായി പ്രതികരിക്കുന്നു എന്നതാണ് ഇക്കോബൂസ്റ്റ് എന്‍ജിന് സവിശേഷമായ സ്ഥാനം നല്‍കുന്നത്. മൈലേജ്, ഭാരം, കരിമ്പുക പുറന്തള്ളല്‍, ചുരുങ്ങിയ നിര്‍മാണച്ചെലവ് തുടങ്ങിയ നിരവധി പ്രശ്‌നങ്ങള്‍ക്ക് ഇക്കോബൂസ്റ്റ് ഇന്ന് ലഭ്യമായതില്‍ വെച്ചേറ്റവും മികച്ച ഉത്തരമാണ്.

സെലിബ്രിറ്റി എന്‍ജിന്‍

സെലിബ്രിറ്റി എന്‍ജിന്‍

ചരിത്രത്തില്‍ നിരവധി കാറുകള്‍ സെലിബ്രിറ്റി സ്റ്റാറ്റസ് നേടിയിട്ടുണ്ട്. അവയില്‍ പലതും ഇന്നും ക്ലാസിക്കുകളാണ് നിലനില്‍ക്കുകയും ചെയ്യുന്നു. വാഹനചരിത്രത്തില്‍ ഒരുപക്ഷെ, ഇതാദ്യമായിട്ടായിരിക്കും ഒരു എന്‍ജിന്‍ ഇത്രയേറെ ആഘോഷിക്കപ്പെടുന്നത്. നമുക്ക് ഏറെ പരിചിതമായിട്ടുള്ളത് 1 ലിറ്റര്‍ ശേഷിയുള്ള ഇക്കോബൂസ്റ്റ് എന്‍ജിനാണ്. ലോക വിപണിയില്‍ പലയിടങ്ങളിലായി പല ശേഷികളിലുള്ള ഇക്കോബൂസ്റ്റ് എന്‍ജിനുകള്‍ വില്‍ക്കുന്നുണ്ട്.

ഇക്കോബൂസ്റ്റ് എന്‍ജിനുകള്‍

ഇക്കോബൂസ്റ്റ് എന്‍ജിനുകള്‍

  • 3496 സിസി ഇക്കോബൂസ്റ്റ്
  • 1999 സിസി ഇക്കോബൂസ്റ്റ്
  • 1596 സിസി ഇക്കോബൂസ്റ്റ്
  • 995 സിസി ഇക്കോബൂസ്റ്റ്
  • Ford EcoBoost Engine Production Crosses Two Million Mark

    ഇക്കോബൂസ്റ്റിന്റെ വലിയ എന്‍ജിനാണ് ആദ്യം നിര്‍മിക്കപ്പെട്ടത്. 200ലധികം എന്‍ജിനീയര്‍മാരുടെ പ്രയത്‌നത്തിനൊടുവില്‍ ഇന്ന് ഇക്കോസ്‌പോര്‍ടില്‍ ഘടിപ്പിച്ച് ഇന്ത്യന്‍ നിരത്തുകളില്‍ പായുന്ന 1 ലിറ്റര്‍ ഇക്കോബൂസ്റ്റ് എന്‍ജിന്‍ നിര്‍മിക്കപ്പെട്ടു. സാധാരണ എന്‍ജിനുകളില്‍ നിന്ന് വ്യത്യസ്തമായി നിരവധി പുതിയ സാങ്കേതികതകള്‍ ഈ എന്‍ജിന്‍ പേറുന്നുണ്ട്.

    Ford EcoBoost Engine Production Crosses Two Million Mark

    999സിസി ശേഷിയുള്ള ഇക്കോസ്‌പോര്‍ട് എന്‍ജിന്‍ 6000 ആര്‍പിഎമ്മില്‍ 120 കുതിരശക്തിയുള്ളതാണ്. 1400-4500 ആര്‍പിഎമ്മില്‍ 170 എന്‍എം ചക്രവീര്യവും എന്‍ജിന്‍ പകരും.

    Ford EcoBoost Engine Production Crosses Two Million Mark

    വലിപ്പത്തിന്റെ കാര്യത്തില്‍ ഈ എന്‍ജിന്‍ അത്ഭുതം തന്നെ കാണിക്കുന്നു. ഇക്കോബൂസ്റ്റ് എന്‍ജിന്‍ ഒരു സ്യൂട്‌കേസിലടച്ച് വിമാനം വഴി കൊറിയര്‍ ചെയ്ത സംഭവം വാര്‍ത്ത സൃഷ്ടിച്ചിരുന്നു. അമേരിക്കയിലാണിത് നടന്നത്. ഈ പെട്രോള്‍ എന്‍ജിനില്‍ ഒരു ചെറിയ ടര്‍ബോ ചാര്‍ജര്‍ കൂടിയുണ്ട് എന്നറിയുമ്പോഴാണ് ഇക്കോബൂസ്റ്റിന്റെ ചെറുപ്പം നമുക്ക് മനസ്സിലാവുക.

More from DriveSpark

Article Published On: Wednesday, September 18, 2013, 18:44 [IST]
English summary
More Than 2 Million EcoBoost Engine Produced Yet another proof of the popularity of EcoBoost engine family came recently when Ford crossed the 2 million mark.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X