ഇക്കോസ്പോര്‍ട് ബുക്കിംഗ് തുടങ്ങി

ഡീലര്‍ഷിപ്പുകളില്‍ നിന്ന് ലഭിക്കുന്ന വിവരം ജൂണ്‍ അവസാനത്തിലോ ജൂലൈ ആദ്യത്തിലോ ഡെലിവറി തുടങ്ങുമെന്നാണ്. ഇത് നല്‍കുന്ന സൂചന, ജൂണ്‍ മധ്യമാകുമ്പോഴേക്ക് ഇക്കോസ്പോര്‍ട് ലോഞ്ച് നടക്കുമെന്നു കൂടിയാണ്.
ജൂണ്‍ 11ന് ലോഞ്ച് നടക്കുമെന്നാണ് ചില ഊഹങ്ങള്‍ പ്രചരിക്കുന്നത്.
രണ്ട് പെട്രോള്‍ പതിപ്പും ഒരു ഡീസല്‍ പതിപ്പുമാണ് ഇക്കോസ്പോര്‍ടിനുണ്ടാവുക. ഇവയില്‍ ഏറ്റവുമുയര്‍ വേരിയന്‍റില്‍ മാത്രമേ ഇക്കോബൂസ്റ്റ് എന്‍ജിന്‍ ഘടിപ്പിക്കൂ. ഇത് പെട്രോള്‍ എന്‍ജിനാണ്. 1.5 ലിറ്ററിന്‍റെ പെട്രോള്‍ എന്‍ജിന്‍, 1.5 ലിറ്ററിന്‍റെ ഡീസല്‍ എന്‍ജിന്‍ എന്നിവയാണ് മറ്റുള്ളവ.
നാല് ട്രിം വേരിയന്‍റുകളും വാഹനത്തിനുണ്ടായിരിക്കും. ആംബിയന്‍റെ, ട്രന്‍ഡ്, ടൈറ്റാനിയം, ടൈറ്റാനിയം ഓപ്ഷണല്‍ എന്നിവ.
മികച്ച മൈലേജ് നിരക്കാണ് ഇക്കോസ്പോര്‍ടിലെ ഇക്കോബൂസ്റ്റ് എന്‍ജിന്‍ പകരുന്നത്. എആര്‍എഐ കണക്ക് പ്രകാരം ലിറ്ററിന് 18.7 കിലോമീറ്റര്‍ മൈലേജുണ്ട് ഈ എന്‍ജിന്. ഒരു എസ്‍യുവിക്ക് ഇത്രയും മികച്ച മൈലേജ് കിട്ടുകയെന്നത് വലിയ കാര്യം തന്നെയാണ്. ഈ മൈലേജ് നല്‍കുന്നതിന് എന്‍ജിന്‍ പ്രകടനത്തില്‍ ഒട്ടും വിട്ടുവീഴ്ചയില്ലെന്നത് പ്രധാനമാണ്. സാധാരണ 1 ലിറ്റര്‍ എന്‍ജിന്‍ പകരുന്ന ശരാശരി കുതിരശക്തി 60-65 ആണ്. എന്നാല്‍ ഇക്കോബൂസ്റ്റ് എന്‍ജിന്‍ ഇതിന്‍റെ ഇരട്ടി കുതിരശക്തി നല്‍കുന്നു. 123.29 കുതിരശക്തി @6000 ആര്‍പിഎം)യാണ് എന്‍ജിന്‍ കരുത്ത്.


Click it and Unblock the Notifications








