ഇന്ത്യന്‍ ഇക്കോസ്‌പോര്‍ട് ക്രാഷ് ടെസ്റ്റ് റിസള്‍ട്ട്
ഇന്ത്യയിലെ ചെന്നൈ നിര്‍മാണ പ്ലാന്റില്‍ നിന്ന് കയറ്റി അയയ്ക്കാനൊരുങ്ങുന്ന ഫോഡ് ഇക്കോസ്‌പോര്‍ട് കോംപാക്ട് യൂട്ടിലിറ്റി കാര്‍ യൂറോ എന്‍സിഎപി (ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം) ക്രാഷ് ടെസ്റ്റിന് വിധേയമായി. വിശദമായ ടെസ്റ്റ് റിപ്പോര്‍ട്ട് യൂറോ എന്‍സിഎപി പുറത്തുവിട്ടിട്ടുണ്ട്. ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടുവാന്‍ ഇക്കോസ്‌പോര്‍ടിന് സാധിച്ചില്ല.
താഴെ ഇന്ത്യയില്‍ നിര്‍മിച്ച ഇക്കോസ്‌പോര്‍ട് എസ്‌യുവിയുടെ ക്രാഷ് ടെസ്റ്റ് ഫലങ്ങള്‍ വിശദമായി അറിയാം. ക്രാഷ് ടെസ്റ്റിന്റെ ഒരു വീഡിയോയും നല്‍കിയിട്ടുണ്ട് ഒടുവില്‍.

ക്രാഷ് ടെസ്റ്റ് റിസള്‍ട്ട് പ്രകാരം കാറിലെ മുതിര്‍ന്നവരുടെ സുരക്ഷ 93 ശതമാനം വരെ ഉറപ്പുവരുത്തുന്നുണ്ട് ഇക്കോസ്‌പോര്‍ട് എസ്‌യുവി (സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വെഹിക്കിള്‍). 4 സ്റ്റാർ റേറ്റിംഗാണ് ഇക്കോസ്പോർടിന് ലഭിച്ചിരിക്കുന്നത്.

കുട്ടികളുടെ സുരക്ഷയില്‍ കാറിന് ലഭിച്ച റേറ്റിംഗ് 77 ശതമാനമാണ്. വഴിയാത്രക്കാരുടെ സുരക്ഷയുടെ കാര്യത്തില്‍ അല്‍പം പിന്നാക്കമാണ് ഇക്കോസ്‌പോര്‍ട്. 58 ശതമാനമാണ് ഇതില്‍ ലഭിച്ച സ്‌കോര്‍.

മുന്നിലിരുന്ന യാത്ര ചെയ്യുന്നവര്‍ക്കുണ്ടാകാവുന്ന ആഘാതം കുറെയധികം കുറയ്ക്കുവാന്‍ ഇക്കോസ്‌പോര്‍ടിന്റെ സുരക്ഷാ സന്നാഹങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. ഡ്രൈവറുടെ തല, പാദങ്ങള്‍, നെഞ്ച് എന്നിവയ്ക്ക് മികച്ച സംരക്ഷണം ഉറപ്പാക്കുന്നു ഇക്കോസ്‌പോര്‍ട്.

ഡ്രൈവര്‍ എയര്‍ബാഗ്, പാസഞ്ചര്‍ എയര്‍ബാഗ് എന്നിവയുടെ പ്രവര്‍ത്തനം മികച്ചതാണെന്ന് ടെസ്റ്റ് ഫലം പറയുന്നു. സഹയാത്രികന്റെ നെഞ്ചിനുണ്ടാകാനിടയുള്ള ആഘാതത്തില്‍ നിന്നുള്ള സംരക്ഷണം മികച്ചതാണ്. അതെസമയം ഡ്രൈവറുടെ നെഞ്ചിനുള്ള സംരക്ഷണം കുഴപ്പമില്ല എന്ന് വിലയിരുത്തുന്നു റിപ്പോര്‍ട്ട്.

സ്റ്റീയറിംഗില്‍ നെഞ്ച് ഇടിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് ടെസ്റ്റ് റിപ്പോര്‍ട്ട് പറയുന്നുണ്ട്. കാല്‍മുട്ടുകളില്‍ പരുക്ക് വരാനുള്ള സാധ്യതയും കുറവാണ്. മുന്നില്‍ നിന്നുള്ള ഇടിയുടെ ആഘാതത്തില്‍ തല മുന്നോട്ട് ചായുന്നത് വഴിയുണ്ടാകാവുന്ന പരുക്കുകളില്‍ നിന്ന് ഇക്കോസ്‌പോര്‍ട് ശരിയായ സംരക്ഷണം നല്‍കുന്നുണ്ട്. ഇടിയില്‍ നെഞ്ചിനുമേല്‍ ഉണ്ടാകാവുന്ന ആഘാതത്തില്‍ നിന്നും തരക്കേടില്ലാത്ത സംരക്ഷണം നല്‍കുന്നു.

ഇക്കോസ്‌പോര്‍ടിലെ സുരക്ഷാ ക്രമീകരണങ്ങള്‍ നല്‍കുന്ന സംരക്ഷണം 55 ശതമാനം എന്ന് റേറ്റ് ചെയ്തിരിക്കുന്നു യുറോ എന്‍സിഎപി. ഫോഡ് ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം മോഡലാണ് ടെസ്റ്റിനയച്ചത്.
ഇക്കോസ്പോർട് ടെസ്റ്റ് വീഡിയോ
വീഡിയോ


Click it and Unblock the Notifications








