ഫോഡ് ഇക്കോസ്പോര്‍ട് ജനങ്ങളിലേക്ക്
ഫോഡില്‍ നിന്നുള്ള കോംപാക്ട് എസ്‍യുവി ഇക്കോസ്പോര്‍ട് മാര്‍ച്ച് 15 മുതല്‍ പൊതുജനങ്ങളിലേക്ക് നേരിട്ടിറങ്ങുന്നു. രാജ്യത്തെ വിവിധ മാളുകളില്‍ ഇക്കോസ്പോര്‍ട് പ്രദര്‍ശിപ്പിക്കാനാണ് ഫോഡ് തീരുമാനിച്ചിരിക്കുന്നത്. പരമ്പരാഗത രീതികളില്‍ നിന്ന് മാറി മാധ്യമങ്ങളെ ക്ഷണിച്ച് ലോഞ്ച് നടത്തുന്നതിനു പകരം പൊതുജനങ്ങളെയാണ് ഫോഡ് ക്ഷണിച്ചിരിക്കുന്നത്.
മാര്‍ച്ച് 15 മുതല്‍ 17 വരെയുള്ള ദിവസങ്ങളില്‍ മുംബൈ മലാദ് വെസ്റ്റിലുള്ള ഇന്‍ഫിനിറ്റി മാളില്‍ ഫോഡ് ഇക്കോസ്പോര്‍ട് എസ്‍യുവിയെ കാണാം.

ബങ്കളുരുവില്‍ മല്ലേശ്വരത്തെ മന്ത്രി മാളില്‍ മാര്‍ച്ച് 28 മുതല്‍ 30 വരെ ഇക്കോസ്പോര്‍ട് പ്രദര്‍ശനത്തിനുണ്ടാകും.
ഇക്കോസ്പോര്‍ട് വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചവരെയും മറ്റും ഫോഡ് ഇന്ത്യ മെയില്‍ വഴിയോ ഫോണ്‍ വഴിയോ ബന്ധപ്പെടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
ഇക്കോസ്പോര്‍ടിനെക്കുറിച്ച് ഇന്ത്യന്‍ വിപണിയില്‍ വന്‍ പ്രതീക്ഷകളാണ് ഉയര്‍ന്നിട്ടുള്ളത്. വാഹനത്തിന്‍റെ ഇന്ത്യന്‍ വരവ് പ്രഖ്യാപിക്കപ്പെട്ടതുമുതല്‍ നിരവധി വാഹനപ്രേമികള്‍ വാഹനം സ്വന്തമാക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്. വാഹനത്തിന്‍റെ ലോഞ്ചിനു മുന്‍പ് തന്നെ ഇത്രയധികം താല്‍പര്യത്തോടെ കാത്തിരിക്കാറുള്ളത് മാരുതിയുടെ വാഹനങ്ങളെ മാത്രമാണെന്നു പറയാം. വിപണിയുടെ ഈ നില നന്നായി മനസ്സിലാക്കിയാണ് ഫോഡ് വാഹനത്തിന്‍റെ ലോഞ്ചിന് വ്യത്യസ്തമായ ഒരു വഴി തെരഞ്ഞെടുത്തിരിക്കുന്നത്.


Click it and Unblock the Notifications








