ഫോഡ് കാറുകളെ സംസാരിപ്പിക്കുന്നു

കാറുകള്‍ തമ്മിലുള്ള ആശയവിനിമയം ഒരു പുതിയ ആശയമല്ലെങ്കിലും അവ പ്രയോഗവല്‍ക്കരിക്കാന്‍ സാധ്യമാണ് എന്ന ബോധ്യം പുതിയതാണ്. പടിഞ്ഞാറന്‍ നാടുകളില്‍ ഈ വഴിക്കുള്ള ഗവേഷണങ്ങള്‍ ഗൗരവമായി നടക്കുന്നുണ്ട്. ചില കാര്‍ കമ്പനികള്‍ ഈ മാര്‍ഗത്തില്‍ വളരെയേറെ മുന്നേറിക്കഴിഞ്ഞതായി പലപ്പോഴായി നമ്മള്‍ മനസ്സിലാക്കിയിട്ടുണ്ട്. ഫോഡ് നടത്തിയ ഗവേഷണപരിശ്രമങ്ങളുടെ ഭാഗമായി വികസിപ്പിക്കപ്പെട്ട ഒരു പുതിയ സന്നാഹം ഇത്തരത്തില്‍ നിങ്ങള്‍ക്കു പിന്നില്‍ വരുന്ന കാറുകളുമായി ആശയവിനിമയം നടത്തുന്നു.

ഈ സംവിധാനം ഫോഡ് വിജയകരമായി ടെസ്റ്റ് ചെയ്തതാണ് വാര്‍ത്ത. വാഹനം ബ്രേക് ചെയ്യുമ്പോള്‍ പിന്നിലുള്ള വാഹനങ്ങളെ സംഗതി അറിയിക്കുന്നു എന്നതാണ് ഈ സാങ്കേതികതയുടെ മര്‍മം. എന്നാല്‍ തൊട്ടുപിന്നിലുള്ള വാഹനത്തെ മാത്രമല്ല കുറെ ദൂരെയുള്ള വാഹനങ്ങളെക്കൂടി കാര്യം തെര്യപ്പെടുത്താന്‍ കഴിയുന്നു. ഇത് പെട്ടെന്ന് ബ്രേക് ചെയ്യുമ്പോളുണ്ടാകുന്ന കൂട്ട ഇടികളെ തടയാന്‍ കഴിയുന്ന സംവിധാനമാണ്.

വളവുകളിലാണ് ഈ സംവിധാനത്തിന്‍റെ പ്രധാന ഉപയോഗം. വളവ് തിരിഞ്ഞുവരുന്ന വാഹനങ്ങള്‍ക്ക് മുമ്പിലുള്ള വണ്ടി കാണിച്ചുകൂട്ടുന്ന കന്നത്തരങ്ങള്‍ പലപ്പോഴും പണിയാവാറുണ്ട്. എന്നാല്‍ ഫോ‍ഡിന്‍റെ പുതിയ സങ്കേതം ഇത്തരം അപകടങ്ങളെ കുറയ്ക്കുന്നു.

വാഹനം ബ്രേക്കിടുന്ന സമയങ്ങളില്‍ ഒരു വയര്‍ലെസ് സിഗ്നല്‍ പിന്നിലെ വാഹനങ്ങളിലേക്ക് ചെല്ലുകയും അവയിലെ ഡാഷ്ബോഡില്‍ ഘടിപ്പിച്ച ലൈറ്റ് ഇന്‍ഡിക്കേറ്റര്‍ തെളിയിക്കുകയും ചെയ്യുന്നതിലൂടെയാണ് വിവരം കൈമാറുന്നത്.

Ford Tests Brake Lights That Communicate With Cars
Ford Tests Brake Lights That Communicate With Cars

More from DriveSpark

Article Published On: Monday, June 24, 2013, 17:26 [IST]
English summary
Ford has successfully tested an inter-car communication technology which involves brake lights.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X