തിരിച്ചുവിളി: ജനറലിന് നഷ്ടമാകുക 500 കോടി

ഇന്ത്യയില്‍ ഇന്നുവരെ നടന്നതില്‍ വെച്ചേറ്റവും വലിയ തിരിച്ചുവിളിയാണ് ജനറല്‍ മോട്ടോഴ്‌സ് ഈയിടെ നടത്തിയത്. 1.14 ലക്ഷം ടവേര എംപിവികള്‍ കമ്പനി തിരിച്ചുവിളിച്ചു. വാഹന ഗുണനിലവാരം പരിശോധിക്കുന്ന സര്‍ക്കാര്‍ ഏജന്‍സികളെ കബളിപ്പിച്ചതിന് 3.4 കോടി രൂപ പിഴയായി കമ്പനി അടയ്ക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

എല്ലാവരും അത്ഭുതപ്പെടുന്നത് 1.14 ലക്ഷം വാഹനങ്ങളുടെ തിരിച്ചുവിളി എങ്ങനെയാണ് കമ്പനി നേരിടാന്‍ പോകുന്നത് എന്നോര്‍ത്തിട്ടാണ്. 2005 മുതല്‍ ഇന്നുവരെ നിര്‍മിച്ച വാഹനങ്ങളില്‍ വലിയ വിഭാഗവും തിരിച്ചുവിളിക്കപ്പെടുകയാണ്.

Chevrolet Tavera Recall

കരിമ്പുകച്ചട്ടം ലംഘിച്ചാണ് എന്‍ജിനുകള്‍ വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഇത്തരം എന്‍ജിനുകള്‍ നല്‍കുന്ന ചില ആകര്‍ഷണങ്ങള്‍ ഉപഭോക്താക്കളെ പ്രീണിപ്പിക്കാന്‍ പോന്നതാണ്. എന്നാല്‍ സര്‍ക്കാരിനെ ഇത്രയും വര്‍ഷക്കാലം കബളിപ്പിച്ചാണ് ഈ പ്രീണിപ്പിക്കലിന് അരങ്ങൊരുക്കിയത് എന്നതാണ് സംഗതി.

കമ്പനിയുടെ ആഭ്യന്തര അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 35ളം ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

പുറത്തുവരുന്ന ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത് പ്രകാരം ഈ തിരിച്ചുവിളി കമ്പനിക്ക് 500 കോടിയിലധികം അധിക ബാധ്യത വരുത്തിവെക്കുമെന്നാണ്. എന്തായാലും യൂറോപ്പിലോ അമേരിക്കയിലോ ഇത്തരമൊന്ന് സംഭവിച്ചാലുണ്ടാകാനിടയുള്ള അത്രയും വലിയ സാമ്പത്തികക്കെടുതി ജനറലിനുണ്ടാവില്ല എന്നുതന്നെ ഉറപ്പിക്കാം.

More from DriveSpark

Article Published On: Saturday, August 10, 2013, 16:26 [IST]
English summary
The Chevrolet Tavera recall will cause a 500 crore loss for GM.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X