കബളിപ്പിക്കല്‍: ജനറല്‍ മോട്ടോഴ്‌സിനെതിരെ ആദ്യ നടപടി

കരിമ്പുക പുറന്തള്ളലിന്റെയും മറ്റ് സാങ്കേതിക സവിശേഷതകളുടെയും കാര്യത്തില്‍ സര്‍ക്കാരിനെ കബളിപ്പിച്ച കുറ്റത്തിന് ജനറല്‍ മോട്ടോഴ്‌സ് 3.4 കോടി രൂപ പിഴയടക്കേണ്ടി വരും. ഷെവര്‍ലെ ടവേര എംപിവിയില്‍ ടെസ്റ്റ് വിജയിച്ച എന്‍ജിനുകള്‍ ഘടിപ്പിച്ച പരിശോധനയ്ക്കയയ്ക്കുകയും കൂടിയ കരിമ്പുക പുറന്തള്ളുന്ന മോഡലുകള്‍ വില്‍പനയ്ക്ക് എത്തിക്കുകയും ചെയ്തതിനാണ് പിഴ വിധിക്കാന്‍ പോകുന്നത്. ആദ്യത്തെ കുറ്റത്തിന് 100 രൂപയും കുറ്റം ആവര്‍ത്തിച്ചതിന് 300 രൂപ വീതവും എന്ന രീതിയിലാണ് പിഴ കണക്കാക്കിയിട്ടുള്ളത്.

2005 മുതല്‍ ഈ കുറ്റം ആവര്‍ത്തിക്കുകയായിരുന്നു ജെനറല്‍ മോട്ടോഴ്‌സ് എന്ന് തെളിഞ്ഞിട്ടുണ്ട്. ഇക്കാര്യത്തില്‍ ചില ഉദ്യോഗസ്ഥര്‍ മാത്രമാണ് കുറ്റം ചെയ്തതെന്ന നിലപാടാണാ കമ്പനി എടുത്തത്. പത്തിരുപത് പേരെ പുറത്താക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്രയും നീണ്ടകാലം ഉദ്യേഗസ്ഥര്‍ കുറ്റം ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയും കമ്പനി അത് അറിയാതിരിക്കുകയും ചെയ്തതിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല.

GM India To Be Fined INR 3.4 Crore Over Tavera Recall

ഇപ്പോള്‍ നല്‍കുന്ന പിഴ ഗതാഗത മന്ത്രാലയത്തിന്റെ നടപടികളുടം ഒരു തുടക്കം മാത്രമാണെന്നാണ് കേള്‍ക്കുന്നത്. മോട്ടോര്‍ വാഹന നിയമപ്രകാരമുള്ള ക്രമിനല്‍ നടപടികള്‍ കൂടി കമ്പനിക്ക് അഭിമുഖീകരിക്കേണ്ടതായി വരും.

മന്ത്രാലയം നിയോഗിച്ചിട്ടുള്ള മൂന്നംഗ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയായിരിക്കും കൂടുതല്‍ നടപടികള്‍ വരിക. ജനറല്‍ മോട്ടോഴ്‌സിനെതിരെ എടുക്കേണ്ട നടപടികള്‍ മാത്രമല്ല, ഭാവിയില്‍ ഇത്തരം സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടാതിരിക്കാനുള്ള നിര്‍ദ്ദേശങ്ങളും പാനല്‍ മുമ്പോട്ടു വെക്കും.

കമ്പനിക്കുള്ളില്‍ നടക്കുന്ന അന്വേഷണം അവസാനിച്ചാല്‍ ഇന്ത്യയിലും യുഎസ്സിലുമുള്ള ജിഎമ്മിന്റെ ഉന്നത ഉദ്യേഗസ്ഥര്‍ക്കെതിരെ നടപടികള്‍ പ്രതീക്ഷിക്കാമെന്നാണ് അറിയാന്‍ കഴിയുന്നത്. ജനറലിന്റെ പ്രതിച്ഛായയ്ക്ക് സാരമായ കോട്ടമുണ്ടാക്കുന്ന വിഷയമായി ഇത് മാറിയിട്ടുണ്ട്.

നിലവില്‍ താല്‍ക്കാലികമായി ഉല്‍പാദനം നിറുത്തിയ ടവേരയ്ക്ക് പുതിയ മൂന്നാം കരിമ്പുകച്ചട്ടം പാലിക്കുന്ന എന്‍ജിന്‍ ഘടിപ്പിച്ച് പുറത്തിറക്കാനുള്ള പരിപാടികള്‍ കമ്പനി നീക്കുന്നുണ്ട്. ഇതിന്റെ ആദ്യ പടിയായി പുതിയ എന്‍ജിന്‍ എആര്‍എഐ-ക്ക് മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്.

More from DriveSpark

Article Published On: Wednesday, August 7, 2013, 12:42 [IST]
English summary
Seems General Motors India's troubles over the fudging of Tavera emission details have just started as the Indian Transport Ministry initiates action against the U.S carmaker.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X