കരണ്ട്‌വണ്ടി സബ്‌സിഡി 2014 ഏപ്രില്‍ മുതല്‍

കരിമ്പുക നിര്‍ഗമന പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്ന ദീര്‍ഘകാല ലക്ഷ്യം നേടുന്നതിനായി ഇലക്ട്രിക് കാറുകളെ പ്രോത്സാഹിപ്പിക്കുവാന്‍ അന്തര്‍ദ്ദേശീയ ധാരണകളുണ്ട്. ഇതിന്റെ ഭാഗമായി സ്ഥാപിച്ച നാഷണല്‍ ഇലക്ട്രിക് മൊബിലിറ്റി മിഷന്‍ പ്ലാനിന്റെ കീഴില്‍ കരണ്ട് വണ്ടികള്‍ക്ക് സബ്‌സിഡി നല്‍കുവാന്‍ പരിപാടിയിട്ടത് രണ്ടുവര്‍ഷം മുമ്പാണ്. ഇടക്കാലത്ത് രാജ്യം സാമ്പത്തികമായി ഇത്തിരി ടൈറ്റായപ്പോള്‍ സബ്‌സിഡി പരിപാടി തല്‍ക്കാലത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

മുംബൈയില്‍ സിയാം ഈയിടെ സംഘടിപ്പിച്ച നാലാം ഡീസല്‍ കോണ്‍ഫറന്‍സില്‍ വെച്ച് പ്രശ്‌നത്തിനൊരു തീരുമാനമായി. കരണ്ട്‌വണ്ടി സബ്‌സിഡി ഏപ്രില്‍ രണ്ടായിരത്തിപതിന്നാലോടുകൂടി കൂടി നിലവില്‍ വരുമെന്ന് കേന്ദ്ര ഘനവ്യവസായ മന്ത്രാലയത്തിന്റെ തീരുമാനം ഇവിടെവെച്ച് പ്രഖ്യാപിക്കപ്പെട്ടു.

Government To Begin Electric Car Subsidy

വിഷയത്തില്‍ കേന്ദ്രധനമന്ത്രാലയത്തിന്റെ സഹകരണം കൂടി ആവശ്യമാണെന്നതിനാല്‍ ഇരു മന്ത്രാലയങ്ങളും ചേര്‍ന്നുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ്.

12,000 കോടി രൂപയാണ് ഇതിനായി നീക്കിവെക്കേണ്ടിവരിക. പദ്ധതി നടപ്പാക്കുന്ന ആദ്യത്തെ വര്‍ഷത്തില്‍ മാത്രം രണ്ടായിരം കോടി രൂപ സബ്‌സിഡിയിനത്തില്‍ നീക്കിയിരിപ്പ് നടത്തേണ്ടതുണ്ട്. ഏഴ് വര്‍ഷത്തെ പദ്ധതിയാണ് രൂപപ്പെടുത്തിയിരിക്കുന്നത്.

എത്രയായിരിക്കും ഓരോ വാഹനത്തിനും ലഭിക്കുന്ന സബ്‌സിഡി എന്ന കാര്യത്തില്‍ വ്യക്തതയൊന്നും വന്നിട്ടില്ല. ഇലക്ട്രിക് വാഹനമേഖല സ്ഥിരത കൈവരിക്കുന്നതുവരെ താങ്ങായി നില്‍ക്കുക എന്നതാണ് നയം. 2020 വരെയുള്ള കാലയളവുവരെ സബ്‌സിഡികളും മറ്റുമായി സര്‍ക്കാര്‍ സഹായത്തിനുണ്ടായിരിക്കും.

അടുത്ത ഏഴ് വര്‍ഷത്തിനുള്ളില്‍ അറുപത്-എഴുപത് ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യന്‍ നിരത്തുകളിലേക്കിറങ്ങുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. സബ്‌സിഡി നല്‍കിയും മറ്റും ഇലക്ട്രിക് മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ പദ്ധതി വര്‍ഷങ്ങളില്‍ 40,000 കോടി രൂപയുടെ ഇന്ധനലാഭം പ്രതീക്ഷിക്കുന്നുണ്ട്.

More from DriveSpark

Article Published On: Saturday, November 30, 2013, 13:56 [IST]
English summary
the 4th SIAM Diesel Conference held recently in Mumbai the Ministry of Heavy Industries has come to the decision to finally implement and if all goes well the NEMMP should come into effect from April 2014.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X