അഞ്ചാം കരിമ്പുകച്ചട്ടം വണ്ടിവില കൂട്ടും

2015ടെ പുതിയ ചട്ടം നിലവില്‍ വരുത്തണമെന്നാണ് സര്‍ക്കാരിന്‍റെ താല്‍പര്യം. ഇത് കാര്‍ നിര്‍മാതാക്കളെ എന്‍ജിന്‍ ടൂണിംഗില്‍ വ്യത്യാസം വരുത്താന്‍ നിര്‍ബന്ധിതരാക്കും. നിലവില്‍ മൂന്നാം കരിമ്പുകച്ചട്ടവും നാലാം കരിമ്പുകച്ചട്ടവുമാണ്.
മെട്രോ നഗരങ്ങളില്‍ നാലാം കരിമ്പുകച്ചട്ടവും ഗ്രാമപ്രദേശങ്ങളില്‍ മൂന്നാം കരിമ്പുകച്ചട്ടവുമാണ് നടപ്പാക്കിയിരിക്കുന്നത്. ഇവ പതുക്കെ ഉയര്‍ത്തിക്കൊണ്ടുവന്ന് കരിമ്പുക പുറന്തള്ളല്‍ പരമാവധി കുറയ്ക്കുക എന്നതാണ് പരിപാടി.
ഇതോടൊപ്പം കൂടുതല്‍ ശുദ്ധീകരിക്കപ്പെട്ട ഇന്ധനം ലഭ്യമാക്കുന്നതിനുള്ള ചട്ടങ്ങളും രൂപീകരിക്കുമെന്ന് കേള്‍ക്കുന്നുണ്ട്. ഇന്ധനത്തിലെ സള്‍ഫര്‍ സാന്നിധ്യം കുറയ്ക്കുന്ന വിധത്തിലുള്ള നടപടികളാണെടുക്കുക.
മറ്റൊരു സര്‍ക്കാര്‍ ഉദ്യമം ഇന്ധനക്ഷമതാ ലേബലുകള്‍ വാഹനങ്ങളില്‍ നല്‍കുവാന്‍ ആവശ്യപ്പെടുന്നതാണ്. ഇതുവഴി കൂടുതല്‍ ഇന്ധനക്ഷമമായ വാഹനങ്ങള്‍ തെരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം ലഭിക്കും.
കാറുകള്‍ ഹൈബ്രിഡ്‍വല്‍ക്കരിക്കാന്‍ (രണ്ടോ അതിലധികമോ ഇന്ധനങ്ങള്‍ ഉപയോഗിച്ച് ഓടുന്നവയാണ് ഹൈബ്രിഡ് വാഹനങ്ങള്‍) പ്രത്യേക കിറ്റുകള്‍ അനുവദിക്കാനുള്ള സാധ്യതകളും സര്‍ക്കാര്‍ ആരായുന്നുണ്ട്.


Click it and Unblock the Notifications








