അംബാസ്സഡര്‍ കാര്‍ പേര് മാറ്റി വരും
ലോകത്ത് വളരെ വിരളമായി മാത്രം വാര്‍ത്തകളില്‍ കാണപ്പെടാറുള്ള ബ്രാന്‍ഡുകളിലൊന്നാണ് അംബാസ്സഡര്‍ കാര്‍. ഇന്ത്യയില്‍ ഈ വാഹനത്തെ ആരും പരിചയപ്പെടുത്തേണ്ടതില്ല എന്നത് മാത്രമല്ല ഈ വാര്‍ത്താരാഹിത്യത്തിന് കാരണം. വാര്‍ത്തയാക്കാന്‍ പോന്ന ഒന്നും ഇവര്‍ ചെയ്യാറില്ല എന്നതാണ്. എന്നാല്‍, ഈ നിലപാടില്‍ നിന്ന് അല്‍പ്പം മുന്നാക്കം പോകാന്‍ ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് തീരുമാനിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം ആദ്യത്തോടെ അംബാസ്സഡര്‍ ഹാച്ച്ബാക്ക് പതിപ്പ് വിപണിയിലെത്താന്‍ തയ്യാറെടുക്കുകയാണ്.
പുതിയൊരു റിപ്പോര്‍ട്ട് പറയുന്നത് അംബാസ്സഡര്‍ കാര്‍ മറ്റൊരു പേരില്‍ വിപണിയിലെത്താന്‍ പോകുന്നതിനെക്കുറിച്ചാണ്!

നാലാം കരിമ്പുകച്ചട്ടം അനുസരിക്കുന്ന എന്‍ജിനോടെ പുതിയ ഡീസല്‍ പതിപ്പ് ഇറക്കാന്‍ തയ്യാറെടുക്കുകയാണ് ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ്. നിലവില്‍ ഡീസല്‍ അംബാസ്സഡര്‍ മൂന്നാം കരിമ്പുകച്ചട്ടം അനുസരിക്കുന്നതാണ്. ഇക്കാരണത്താല്‍ ഈ വാഹനം നാലാം കരിമ്പുകച്ചട്ടം നിര്‍ബന്ധമാക്കിയ 13ളം ഇന്ത്യന്‍ മെട്രോ നഗരങ്ങളില്‍ അംബാസ്സഡര്‍ ഡീസല്‍ വില്‍പന നടക്കുന്നില്ല. ഈ പ്രശ്നത്തെ അഭിമുഖീകരിക്കാനാണ് നാലാം കരിമ്പുകച്ചട്ടം പതിപ്പ് വിപണിയിലിറക്കുന്നത്.
ഈ വാഹനം അംബാസ്സഡര്‍ എന്ന പേരിലായിരിക്കില്ല വിപണിയിലെത്തുക. പുതിയ പേരിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. 1.5 ലിറ്ററിന്‍റെ എന്‍ജിനാണ് പുതുതായി ഘടിപ്പിക്കുന്നത്. മൂന്നാം കരിമ്പുകച്ചട്ടം പതിപ്പില്‍ 2 ലിറ്ററിന്‍റെ എന്‍ജിനായിരുന്നു ഘടിപ്പിച്ചിരുന്നത്.
5 സ്പീഡ് ഗിയര്‍ബോക്സായിരിക്കും എന്‍ജിനോട് ചേര്‍ക്കുക. കരുത്തിന്‍റെയും പ്രകടനത്തിന്‍റെയും കാര്യത്തില്‍ അല്‍പം മുന്നേറ്റമുണ്ടായിരിക്കും പുതിയ പതിപ്പില്‍. 4 മീറ്ററിനകത്ത് ഒതുങ്ങുന്ന ഒരു അംബാസ്സഡര്‍ പതിപ്പ് ഈ വര്‍ഷം തന്നെ വിപണിയിലെത്തുമെന്ന് ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് വൃത്തങ്ങള്‍ പറയുന്നു.


Click it and Unblock the Notifications








