ചെറിയ അംബാസ്സഡര്‍ അടുത്ത വര്‍ഷം

അംബാസ്സഡര്‍ കാറിന്റെ 4 മീറ്റര്‍ പതിപ്പ് അടുത്ത സാമ്പത്തിക വര്‍ഷം വിപണിയിലെത്തുമെന്ന് ഔദ്യോഗിക വിവരം. കമ്പനി സിഇഒ ഉത്തം ബോസ് ആണ് വിവരം അറിയിച്ചത്. അംബാസ്സഡര്‍ കാറിന്റെ ബിഎസ്4 പതിപ്പായ എന്‍കോര്‍ കൊല്‍ക്കത്തയില്‍ ലോഞ്ച് ചെയ്യുന്ന ചടങ്ങില്‍ വെച്ചാണ് പ്രഖ്യാപനമുണ്ടായത്.

4 മീറ്റര്‍ പതിപ്പ് സംബന്ധിച്ച് നേരത്തെ തന്നെ ഊഹങ്ങള്‍ പ്രചരിച്ചിരുന്നു. 4 മീറ്ററിന് താഴെ വരുമ്പോള്‍ വാഹനത്തിന് ലഭിക്കുന്ന കുറഞ്ഞ എക്‌സൈസ് ഡ്യൂട്ടിയുടെ ആനുകൂല്യം മുതലെടുത്ത് ആംബിയെ വിലക്കുറവില്‍ വിപണിയിലെത്തിക്കാന്‍ കഴിയും.

പേര്

പേര്

പുതിയ വാഹനത്തിന്റെ പേര് ഇപ്പോഴും തീരുമാനിച്ചിട്ടില്ലെന്ന് ബോസ് വ്യക്തമാക്കി. നിലവില്‍ ഉപയോഗിച്ചുവരുന്ന എന്‍ജിന്‍ ചില ട്യൂണിംഗ് വ്യതിയാനങ്ങളോടെ പുതിയ വാഹനത്തില്‍ ഘടിപ്പിക്കുകയാണ് ചെയ്യുക. 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ നാലാം കരിമ്പുകച്ചട്ടം അനുസരിക്കുന്നതായിരിക്കും.

(ചിത്രത്തില്‍ ഡിസി ഡിസൈന്‍ മോഡിഫൈ ചെയ്ത അംബാസ്സഡര്‍ കാര്‍)

കുതിരശക്തി

കുതിരശക്തി

4000 ആര്‍പിഎമ്മില്‍ 48.6 കുതിരകളുടെ കരുത്താണ് എന്‍ജിന്‍ ഉല്‍പാദിപ്പിക്കുക. 2000 ആര്‍പിഎമ്മില്‍ 112.5 എന്‍എം ചക്രവീര്യവും എന്‍ജിന്‍ പകരും.

വില

വില

നാലാം കരിമ്പുകച്ചട്ടത്തിനുള്ളതുപോലെ പവര്‍ സ്റ്റീയറിംഗ്, പവര്‍ വിന്‍ഡോകള്‍ തുടങ്ങിയ ആധുനിക സവിശേഷതകള്‍ 4 മീറ്റര്‍ പതിപ്പിലും ഉണ്ടായിരിക്കും. 4 ലക്ഷത്തിന്റെ പരിസരത്തിലായിരിക്കും വില കാണുക എന്നാണ് പ്രതീക്ഷിക്കുന്നത്.

പേര് മാറ്റം

പേര് മാറ്റം

പശ്ചിമ ബംഗാളിലും മധ്യപ്രദേശിലും ചെന്നൈയിലും എച്ച്എംഎലിന് പ്ലാന്റുകളുണ്ട്. എന്നാല്‍ പശ്ചിമ ബംഗാളിലാണ് അംബാസ്സഡര്‍ കാറുകള്‍ ഉല്‍പാദിപ്പിക്കുന്നത്. ഈ പ്ലാന്റിന് ഒരു സാമ്പത്തിക പങ്കാളിയെ അന്വേഷിക്കുന്നുണ്ട് കമ്പനി. ഇതോടൊപ്പം ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് ലിമിറ്റഡ് എന്ന പേര് മാറ്റ് ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് ബംഗാള്‍ ലിമിറ്റഡ് എന്ന പേര് സ്വീകരിക്കുവാനുള്ള ആലോചനകളും നടന്നുവരുന്നുണ്ട്. ചെന്നൈ പ്ലാന്റില്‍ മിത്സുബിഷിയുമായി ചേര്‍ന്നാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് എന്നതിനാല്‍ സാമ്പത്തിക പങ്കാളിത്തം പശ്ചിമബംഗാള്‍ പ്ലാന്റില്‍ മാത്രമായി ഒതുങ്ങും. എസ്‌യുവി നിര്‍മാതാക്കളായ ഇസുസുവും ചെന്നൈ എച്ച്എം പ്ലാന്റ് ഉപയോഗിക്കുന്നുണ്ട്. സികെ ബിര്‍ല ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ് ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് പ്രവര്‍ത്തിക്കുന്നത്.

More from DriveSpark

Article Published On: Thursday, September 26, 2013, 14:38 [IST]
English summary
The C.K. Birla Group owned, West Bengal based manufacturer of Ambassador, Hindustan Motors will get into the business of making small cars from the next financial year.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X