ഇസുസു ചെന്നൈയില്‍ ഉല്‍പാദനത്തിലേക്ക്

ഇസുസു ഇന്ത്യയില്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിവരം ഞങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നത് ഓര്‍ക്കുമല്ലൊ. പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഇസുസുവും ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സും തമ്മിലുള്ള കരാറിനെക്കുറിച്ചാണ്. ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സിന് ചെന്നൈയിലെ തിരുവള്ളൂരില്‍ ഒരു പ്ലാന്റുണ്ട്. ഇവിടെ വെച്ച് ഇസുസു വാഹനങ്ങള്‍ അസംബ്ള്‍ ചെയ്യുവാനുള്ള കരാറാണ് ഇരുകൂട്ടരും ഒപ്പിട്ടത്.

ഇസുസുവിന് തായ്‌ലന്‍ഡിലുള്ള നിര്‍മാണ പ്ലാന്റില്‍ നിന്ന് ഘടകഭാഗങ്ങള്‍ ഇറക്കുമതി ചെയ്യാനാണ് പദ്ധതി. ഇവ ചെന്നൈയിലെ പ്ലാന്റില്‍ ഇണക്കും.

MU7 SUV

നിലവില്‍ ഇസുസുവിന്റെ ചില വാഹനങ്ങള്‍ ഇന്ത്യയിലെ തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളില്‍ വില്‍പന നടത്തുന്നുണ്ട് കമ്പനി. ഇത് ഉപഭോക്തൃ പരിചയത്തിനും വിപണി പരിചയത്തിനും ഉദ്ദേശിച്ചുള്ള നീക്കമാണ്. ഹൈദ്രബാദില്‍ ഒരു പ്ലാന്റ് സ്ഥാപിക്കാന്‍ ഇസുസുവിന് പദ്ധതിയുണ്ട്. എന്നാല്‍, ഇതല്‍പം സമയമെടുക്കുന്ന കാര്യമാണ്. പ്ലാന്റ് ശരിയായ പ്രവര്‍ത്തനത്തിലാവുന്നതിനുള്ളില്‍ വിപണിയില്‍ സ്ഥാനം നേടുക എന്നതാണ് പരിപാടി.

ഇന്ത്യയുടെ എസ്‌യുവി, എല്‍സിവി വിപണിയില്‍ മികച്ച പ്രകടനം നടത്താനാവും ഇസുസുവിനെന്ന് കമ്പനി പ്രസിഡണ്ട് തകാഷി കികുച്ചി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഇസുസു എംയു7 എസ്‌യുവി, ഡിമാക്‌സ് പിക്കപ് ട്രക്ക് എന്നിവ ഹൈദരബാദ്, കോയിമ്പത്തൂര്‍ എന്നീ നഗരങ്ങളില്‍ ഇപ്പോള്‍ വില്‍പനയിലുണ്ട്. ഇവ പൂര്‍ണമായും തായ്‌ലന്‍ഡില്‍ നിര്‍മിച്ച് ഇറക്കുമതി ചെയ്യുകയാണ്.

രാജ്യത്തെ എസ്‌യുവി വിപണിയുടെ അന്തംവിട്ട വളര്‍ച്ചയില്‍ ആകൃഷ്ടരായി എത്തിച്ചേരുന്ന വിദേശ കമ്പനികളില്‍ ഒടുവിലത്തേതാണ് ഇസുസു എന്ന ജപ്പാന്‍കാരന്‍.

More from DriveSpark

Article Published On: Saturday, June 29, 2013, 12:36 [IST]
English summary
Hindustan Motors and Isuzu have signed a manufacturing contract. It assures Isuzu that Hindustan Motors could be used to assemble its models for India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X