ഹോണ്ട അക്കോര്‍ഡ് പിന്‍വാങ്ങി

Posted By:

അക്കോര്‍ഡ് സെഡാന്‍ വില്‍പന ഹോണ്ട അവസാനിപ്പിച്ചു. പ്രതീക്ഷിക്കപ്പെട്ടിരുന്ന നീക്കമാണിത്. വര്‍ഷങ്ങളായി അക്കോര്‍ഡിന്റെ വില്‍പന മോശമായിരുന്നു.

വാര്‍ത്ത പുറത്തുവിട്ടത് ഹോണ്ടയുടെ മാര്‍ക്കറ്റിംഗ് വിഭാഗം തലവന്‍ ജ്ഞാനേശ്വര്‍ സിങ്ങാണ്. ഇദ്ദേഹം മറ്റൊരു കാര്യം ഇതോടൊപ്പം സ്ഥിരീകരിച്ചിട്ടുണ്ട്. അക്കോര്‍ഡിനു പകരം വെക്കുന്നതിനായി ഹോണ്ട വേറെ വാഹനങ്ങളൊന്നും നിര്‍മിക്കുന്നില്ല. അടുത്ത രണ്ടുവര്‍ഷത്തിനകം അക്കോര്‍ഡ് പുതുക്കിയ രൂപത്തില്‍ വിപണിയില്‍ തിരിച്ചെത്തും.

ഡീസല്‍ എന്‍ജിന്‍ പേറിയായിരിക്കും പുതിയ അക്കോര്‍ഡ് വിപണിയിലെത്തുക. ഇന്ത്യയില്‍ നിലവില്‍ 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് ഹോണ്ടയുടെ വാഹനങ്ങള്‍ക്കുപയോഗിക്കുന്നത്. ഒരുപക്ഷേ, ഹോണ്ട കുറെക്കൂടി കരുത്തുറ്റ 1.6 ലിറ്റര്‍ എന്‍ജിന്‍ ഘടിപ്പിച്ച് എത്തും. യൂറോപ്യന്‍ വിപണിയില്‍ ഹോണ്ട സിവിക്, സിവിക് ടൂറര്‍, സിആര്‍വി എസ്‌യുവി എന്നീ വാഹനങ്ങളില്‍ ഈ എന്‍ജിന്‍ ഉപയോഗിക്കുന്നുണ്ട്.

To Follow DriveSpark On Facebook, Click The Like Button
Honda Accord Discontinued In India

ഡീസല്‍ എന്‍ജിന്‍ കാറുകളുടെ ഡിമാന്‍ഡ് വര്‍ധിച്ചത് അക്കോര്‍ഡിന്റെ വില്‍പനക്കുറവിന് കാരണമാണ്. വാഹനത്തിന്റെ ഡിസൈന്‍ ഒരല്‍പം പഴകിയതും കാരണങ്ങളിലൊന്നാണ്.

നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ 272 യൂണിറ്റ് മാത്രമാണ് വിറ്റഴിഞ്ഞത്. ആഗോളതലത്തില്‍ നിജയം കൈവരിച്ച കാറാണ് അക്കോര്‍ഡ്. ഇന്ത്യയില്‍ പക്ഷേ, വണ്ടത്ര ശ്രദ്ധിക്കപ്പെടുകയുണ്ടായില്ല. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ വിറ്റഴിഞ്ഞത് വെറും 11,492 മോഡലുകളാണ്.

2.4 ലിറ്റര്‍ ശേഷിയുള്ളതാണ് അക്കോര്‍ഡിന്റെ പെട്രോള്‍ എന്‍ജിന്‍. 180 കുതിരകളുടെ കരുത്തുണ്ട് ഈ എന്‍ജിന്. 225 എന്‍എം ചക്രവീര്യവും വാഹനം പകരും. ഹോണ്ടയുടെ ഐവിടെക് സാങ്കേതികതയില്‍ നിര്‍മിച്ചതാണ് ഈ എന്‍ജിന്‍. കുറെക്കൂടി കരുത്തുറ്റ 3.5 ലിറ്റര്‍ എന്‍ജിന്‍ കൂടി ഓഫര്‍ ചെയ്യുന്നുണ്ട് ഹോണ്ട. ഇത് 275 പിഎസ് കരുത്തും 339 എന്‍എം ചക്രവീര്യവും പകരുന്നതാണ്. 5 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും 5 സ്പീഡ് മാന്വല്‍

ഹ്യൂണ്ടായ് സൊനാറ്റ, ടൊയോട്ട കാമ്രി, നിസ്സാന്‍ ടീന എന്നീ എന്നീ വാഹനങ്ങള്‍ അക്കോര്‍ഡിന് ഏതിരാളികളാണ് വിപണിയില്‍. ഇവയ്‌ക്കൊന്നും ഡീസല്‍ എന്‍ജിനുകള്‍ നിലവിലില്ല. പുതിയ അക്കോര്‍ഡ് ഡീസല്‍ എന്‍ജിനുമായി വരുമ്പോള്‍ ഇഥ് സെഗ്മെന്‍രില്‍ മികച്ച മത്സരാന്തരീക്ഷമുണ്ടാകാന്‍ കാരണമാകും.

കൂടുതല്‍... #honda
Story first published: Monday, December 23, 2013, 12:25 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark