ഹോണ്ട അക്കോര്‍ഡ് ഹൈബ്രിഡ് ഇന്ത്യയിലെത്തും!

ഹോണ്ട അക്കോര്‍ഡ് പ്രീമിയം സെഡാന്‍ വിപണിയില്‍ നിന്ന് പിന്‍വലിഞ്ഞത് നാളുകള്‍ക്കു മുമ്പാണ്. സാധനം ഒരല്‍പം പഴകിയതും വില്‍പനയില്‍ ഇടിവുണ്ടായതുമൊക്കെയാണ് പിന്‍വാങ്ങലിന് കാരണമായി പറയുന്നത്. എന്തായാലും ഒരു കാര്യം ഇതിനകം തന്നെ ഉറപ്പായിട്ടുണ്ട്. അടുത്ത വര്‍ഷം അവസാനത്തിലോ 2015 ആദ്യത്തിലോ ആയി അക്കോര്‍ഡ് എന്ന പേരില്‍ തികച്ചും പുതിയൊരു മോഡല്‍ വിപണിയിലെത്തും.

പുതിയ വാര്‍ത്ത കുറച്ചധികം അമ്പരപ്പിക്കുന്നതാണ്. ഒരു പെട്രോള്‍ എന്‍ജിന്‍ മോഡലും ഒരു ഡീസല്‍ എന്‍ജിന്‍ മോഡലുമാണ് ഇന്ത്യയിലേക്ക് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, വാര്‍ത്തകള്‍ പറയുന്നു, ഒരു ഹൈബ്രിഡ് മോഡല്‍ കൂടി ഇന്ത്യയ്ക്കായി ഹോണ്ട കരുതിയിട്ടുണ്ടെന്ന്!

Honda Accord Hybrid Coming To India

നിലവില്‍ സെഗ്മെന്റില്‍ ഇത്തരമൊരു ഓഫര്‍ നല്‍കുന്നത് ടൊയോട്ട കാമ്രി മാത്രമാണ്. ടൊയോട്ടയ്ക്ക് കിടിലനൊരു എതിരാളിയെയായിരിക്കും ഹോണ്ട അക്കോര്‍ഡ് നല്‍കുക. 25 മുതല്‍ 30 ലക്ഷം വരെയുള്ള പരിധിയില്‍ വില ഒക്കുമായിരിക്കും.

വന്‍തോതിലുള്ള സവിശേഷതകള്‍ കുത്തിനിറച്ചായിരിക്കും ഹോണ്ട അക്കോര്‍ഡ് വരിക എന്ന കാര്യത്തില്‍ സന്ദേഹിക്കേണ്ടതില്ല. കാമ്രിയോട് എതിരിടണമെന്നതു മാത്രമല്ല ഇതിനുകാരണം. ആഡംബരകാര്‍ നിര്‍മാതാവെന്ന നിലയില്‍ ഹോണ്ട അറിയപ്പെടുന്നില്ല എന്നതുതന്നെയാണ് കാര്യം. പ്രീമിയം കാര്‍ നിര്‍മാതാവില്‍ നിന്ന് 30 ലക്ഷം രൂപ നല്‍കി കാര്‍ വാങ്ങാന്‍ ഉപഭോക്താക്കളുണ്ടാകണമെങ്കില്‍ അതിനുതക്ക സന്നാഹങ്ങള്‍ വണ്ടിയിലുണ്ടാകണം.

ഹോണ്ട അക്കോര്‍ഡ് ഹൈബ്രിഡ് ഇന്ത്യയിലായിരിക്കും നിര്‍മിക്കുക. ഇക്കാരണത്താല്‍ തന്നെ ടൊയോട്ട കാമ്രിയെക്കാള്‍ മത്സരക്ഷമമായ വിലയില്‍ അക്കോര്‍ഡ് വില്‍ക്കാന്‍ കഴിയും.

നേരത്തെ ഹോണ്ട സിവിക്കിന്റെ ഹൈബ്രിഡ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തിരുന്നു. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇറക്കുമതി ചെയ്ത ഈ വാഹനം വാങ്ങാന്‍ കാര്യമായാരും ചെന്നിരുന്നില്ല. ഇതില്‍നിന്നു പാഠമുള്‍ക്കൊണ്ടാണ് ഹോണ്ടയുടെ പുതിയ നീക്കം.

More from DriveSpark

Article Published On: Thursday, December 26, 2013, 18:12 [IST]
English summary
Honda Accord To Make A Comeback....As A Hybrid Honda Accord Hybrid, launched in India would be the sole variant on offer, in a single trim.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X