അമേസിന് റോഡ്‍സൈഡ് അസിസ്റ്റന്‍സ്

Honda Amaze
ഹോണ്ട അമേസ് ഇന്ത്യയില്‍ ലോഞ്ച് ചെയ്യാന്‍ തയ്യാറെടുത്തിരിക്കുകയാണ്. ഏപ്രില്‍ മാസത്തിലേക്കാണ് ലോഞ്ച് നിശ്ചയിച്ചിരിക്കുന്നത്. ഡീസല്‍ എന്‍ജിനുമായി വരുന്ന ഇന്ത്യയിലെ ആദ്യത്തെ ഹോണ്ട കാറാണിത്. കടുത്ത മത്സരം നിലനില്‍ക്കുന്ന സെഗ്മെന്‍റിലേക്കുള്ള കടന്നിരിക്കലിന് വേണ്ടതെല്ലാം ഹോണ്ട ഒരുക്കുന്നുണ്ട്. ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ പറയുന്നത് ഹോണ്ട അമേസില്‍ റോഡ്‍സൈഡ് അസിസ്റ്റന്‍സ്, ക്യുക് സര്‍വീസ്, എക്സ്റ്റന്‍ഡഡ് വാറന്‍റി, മെയിന്‍റനന്‍സ് പാക്കേജ് തുടങ്ങിയ നിരവധി ഓഫറുകള്‍ ഉള്‍പ്പെടുത്തുമെന്നാണ്.

ഹോണ്ടയെ സംബന്ധിച്ച് വളരെ നിര്‍ണായകമായ ഒരു ലോഞ്ചായിരിക്കും അമേസിന്‍റേതെന്ന് ഹോണ്ടയുടെ മാര്‍ക്കറ്റിഗ് വിഭാഗം തലവനായ ജ്ഞാനേശ്വര്‍ സിംഗ് പറയുന്നു.

എന്‍ട്രി ലെവല്‍ സെഡാന്‍ വിഭാഗത്തിലേക്ക് കടക്കുന്നതിനൊപ്പം ഹോണ്ടയുടെ ആദ്യത്തെ ഡീസല്‍ എന്‍ജിന്‍ അവതരിപ്പിക്കുകയും ചെയ്യുകയാണ് കമ്പനി. ഇക്കാരണങ്ങളാല്‍ വാഹനത്തിന്‍റെ വിപണിവിജയം ഹോണ്ടയുടെ വരുംകാല നീക്കങ്ങളെ നിര്‍ണായകമായി സഹായിക്കുന്ന ഒന്നായിരിക്കും. ഇതിനായുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളിലാണിവര്‍.

ആദ്യമായി കാര്‍ വാങ്ങുന്നവരിലേക്കാണ് ഹോണ്ട ഇത്തവണ കണ്ണ് പായിക്കുന്നത്. ബ്രിയോ (ഈ ഹാച്ച്ബാക്കിന്‍റെ സെഡാന്‍ പതിപ്പാണ് അമേസ്) ഉപഭോക്താക്കളുടെ വീടുകളില്‍ നേരിട്ട് സന്ദര്‍ശനം നടത്തി അവരുടെ ആവശ്യങ്ങള്‍ ചോദിച്ചുമനസ്സിലാക്കാന്‍ കമ്പനിയുടെ സീനിയര്‍ വൈസ് പ്രസിഡന്‍ഡായ ഷിഗെരു യമസാക്കി അടക്കമുള്ളവര്‍ നേരിട്ടിറങ്ങിയിട്ടുണ്ട്.

1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് വാഹനത്തിനുണ്ടായിരിക്കുക.

More from DriveSpark

Article Published On: Monday, March 18, 2013, 18:25 [IST]
English summary
Honda is set to launch its first diesel engined car, the Amaze, next month.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X