അമേസ് മൈലേജ് ഡിസൈറിനെ മറികടക്കും?
ഹോണ്ട അമേസിനെ വിപണി ഇത്രകണ്ട് പ്രതീക്ഷയോടെ നോക്കിയിരിക്കാന്‍ കാരണങ്ങള്‍ പലതുണ്ട്. ബ്രിയോ എന്ന സുന്ദരിയാണ് പിന്നിലൊരു ബൂട്ടും കെട്ടി വരുന്നത് എന്നത് സൗന്ദര്യപരമായ ഒരു കാരണമാണ്. പ്രായോഗികമായ കാരണങ്ങളാണ് ഇന്ത്യയുടെ സാഹചര്യത്തില്‍ പ്രധാനം.
എന്‍ജിന്‍ വിശ്വാസ്യതയില്‍ മുമ്പില്‍ നില്‍ക്കുന്ന ഹോണ്ടയാണ് പുതിയൊരു ഡീസല്‍ എന്‍ജിനുമായി കടന്നുവരുന്നത് എന്നത് ഉപഭോക്താക്കള്‍ക്ക് വലിയ പ്രതീക്ഷയുണ്ടാക്കുന്ന കാര്യമാണ്. ഹോണ്ട ഇന്ത്യയുടെ ആദ്യ ഡീസല്‍ വാഹനമാണിത്.

നിലവിലെ പ്രധാന എതിരാളിയായ സ്വിഫ്റ്റ് ഡിസൈറിന് പൊതുവില്‍ ചൂണ്ടിക്കാണിക്കപ്പെടുന്ന ഒരു പ്രശ്നം വാഹനത്തിന് ഒരു 'സെഡാനിക' സൗന്ദര്യം ഇല്ലാത്തതാണ്. ഹാച്ച്ബാക്കിന് ഒരു ബൂട്ടും പിടിപ്പിച്ച് വിട്ടതിന്‍റെ ഒരു വശപ്പിശക് വണ്ടിക്കുണ്ട്. ഈ പ്രശ്നം പക്ഷെ, അമേസില്‍ കാണാനാവില്ല.
ഇപഭോക്താക്കള്‍ അമേസിലേക്ക് തിരിയുന്നതിന് മറ്റൊരു കാരണം കൂടി പറയാം. അമേസിന്‍റെ ഡീസല്‍ എന്‍ജിന്‍ പകരുന്ന മൈലേജിനെക്കുറിച്ചുള്ള ഊഹങ്ങളാണത്. ഇതു പ്രകാരം, അമേസ് ലിറ്ററിന് 26 കിലോമീറ്റര്‍ മൈലേജ് നല്‍കും! ഊഹങ്ങളെ പരിഗണിക്കാവുന്ന അളവ് എത്രയെന്ന് ഇതെഴുതുന്നയാള്‍ പറഞ്ഞു തരേണ്ടതില്ലല്ലോ.
എങ്കിലും നിരീക്ഷകരെല്ലാം യോജിക്കുന്ന ഒരു കാര്യനമുണ്ട്. സ്വിഫ്റ്റ് ഡിസൈറിനെക്കാള്‍ മികച്ച മൈലേജ് തരുന്ന എന്‍ജിനായിരിക്കും അമേസിന് എന്നതാണത്. വിപണിയില്‍ എന്തെങ്കിലും ഇടപെടല്‍ നടത്തണമെങ്കില്‍ ഹോണ്ടയ്ക്ക് ഇത്തരമൊരു വാഗ്ദാനം നല്‍കിയേ തീരൂ എന്നതാണ് പ്രശ്നം.
സ്വിഫ്റ്റ് ഡിസൈറിന്‍റെ ഫിയറ്റ് എന്‍ജിന്‍ നല്‍കുന്നത് ലിറ്ററിന് 23.4 കിമി മൈലേജാണ്. 74 കുതിരകളുടെ കരുത്തും 190 എന്‍എം ചക്രവീര്യവുമാണ് വാഹനം പകരുന്നത്.


Click it and Unblock the Notifications








