ഹോണ്ട അമേസ് വില ഉടനെ കയറും?
കഴിഞ്ഞയാഴ്ച ലോഞ്ച് ചെയ്ത ഹോണ്ട അമേസ് കോംപാക്ട് സെഡാനിന്‍റെ ഡീസല്‍ പതിപ്പിന്‍റെ കാത്തിരിപ്പ് സമയം അന്തം വിട്ടുയരുന്നു. ഇപ്പോഴത്തെ റിപ്പോര്‍ട്ടുകളനുസരിച്ച് കാത്തിരിപ്പ് സമയം 4 മാസമാണ്. നേരത്തെ സ്വിഫ്റ്റ് ഡിസൈറിന്‍റെ പുതിയ പതിപ്പ് ഇറങ്ങിയപ്പോള്‍ കണ്ടിരുന്ന അതേ ആവേശത്തോടെയാണ് ഹോണ്ട അമേസിനെ സ്വന്തമാക്കാന്‍ ആളുകള്‍ കാത്തിരിക്കുന്നത്.
4.99 ലക്ഷം രൂപയാണ് ഹോണ്ട പെട്രോള്‍ പതിപ്പിന് വില. ഡീസല്‍ പതിപ്പിന് 5.99 ലക്ഷം രൂപയും. തികച്ചും മത്സരക്ഷമമായ ഈ വില ഉപഭോക്താക്കളെ കാര്യമായി ആകര്‍ഷിക്കുന്നുണ്ട്. ഇന്ത്യയിലെമ്പാടുമായി അമേസ് ബുക്കിംഗ് 10,000 കടന്നിട്ടുണ്ട് ഇതിനകം.

പുതിയ വാര്‍ത്തകളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത് പ്രകാരം ഹോണ്ട അമേസ് മികച്ച വിപണിവിജയം നേടിക്കഴിഞ്ഞു. ഇതിനര്‍ത്ഥം, ഈ വിലയില്‍ അമേസ് ഇനി അധികനാള്‍ തുടരില്ല എന്നുകൂടിയാണ്. അവതരണവില എന്ന നിലയില്‍ മാത്രം കണക്കാക്കിയാല്‍ മതി അമേസിന്‍റെ ഇപ്പോഴത്തെ വിലയെ. വിപണി പിടിച്ചുകഴിഞ്ഞാല്‍ അമേസിന്‍റെ വിലയുയര്‍ത്തല്‍ കമ്പനി പരിഗണിക്കുമെന്നുറപ്പ്. ഇത് എന്ന് സംഭവിക്കുമെന്നു മാത്രമേ കണ്ടറിയേണ്ടതുള്ളൂ.
പെട്രോള്‍ മോഡലിനും കാര്യമായ ആവശ്യക്കാരുണ്ട്. മൂന്ന് മാസമാണ് പെട്രോള്‍ മോഡലിന്‍റെ ഇപ്പോഴത്തെ കാത്തിരിപ്പ് സമയം. ഇങ്ങനെ പോയാല്‍ കാത്തിരിപ്പ് സമയം വളരെ താമസിക്കാതെ തന്നെ ആറ് മാസത്തിലേക്കെത്തും.
വര്‍ഷത്തില്‍ 120,000 യൂണിറ്റ് വാഹനങ്ങള്‍ ഉല്‍പാദിപ്പിക്കാവുന്ന, ഗ്രേറ്റര്‍ നോയ്ഡയിലെ പ്ലാന്‍റിലാണ് അമേസിന്‍റെ ഉല്‍പാദനവും നടക്കുന്നത്. ഇവിടെ അമേസ് എത്രയെണ്ണം നിര്‍മിച്ച് പുറത്തിറങ്ങുമെന്ന കാര്യം ഹോണ്ട പുറത്തുവിട്ടിട്ടില്ല. 'ഡിമാന്‍ഡിനനുസരിച്ച്' നിര്‍മാണം നടത്തുമെന്നാണ് കമ്പനി അറിയിക്കുന്നത്. എന്തായാലും പ്ലാന്‍റിന്‍റെ ഉല്‍പാദന ശേഷി കൂട്ടിയില്ലെങ്കില്‍ കാത്തിരിപ്പ് സമയം ഏറുന്നത് അമേസിന്‍റേത് മാത്രമാകില്ലെന്ന് മനസ്സിലാക്കാം.


Click it and Unblock the Notifications








