ഹോണ്ട അമേസിന് സ്റ്റൈലിംഗ് പാക്കേജ്

ദീപാവലി പ്രമാണിച്ച് ഹോണ്ട അമേസ് സെഡാന് പുതിയ സ്റ്റൈലിംഗ് പാക്കേജ് അവതരിപ്പിച്ചു. മൊഡ്യൂലോ ആക്‌സസറികള്‍ ഘടിപ്പിച്ച് ഇനി അമേസ് വിപണിയിലെത്തും. ദക്ഷിണേഷ്യന്‍ വിപണികള്‍ക്ക് മൊത്തമായി അവതരിപ്പിച്ച ഈ പാക്കേജ് ഇന്ത്യയില്‍ ദീപാവലിയോടനുബന്ധിച്ച് അവതരിപ്പിക്കുകയാണ് ഹോണ്ട ചെയ്തത്.

ഇന്ത്യയില്‍ ഹോണ്ടയുടെ വിപണിവിഹിതം നിര്‍ണായകമായി ഉയര്‍ത്തിയ അമേസ് സെഡാന്‍ തികച്ചും പുതിയ സ്റ്റൈലന്‍ സവിശേഷതകള്‍ പേറുകയാണ് ഈ പുതിയ പാക്കേജിലൂടെ.

Honda Amaze Modulo Accessories Package Introduced

ഗ്രില്ലിന്റെ ഡിസൈന്‍ ശൈലിയിലെ മാറ്റം പെട്ടെന്ന് തിരിച്ചറിയാവുന്നതാണ്. ക്രോമിയം പൂശിയ രണ്ട് ക്രോമിയം പട്ടകളുണ്ടായിരുന്നത് മാറ്റിയിരിക്കുന്നു. ഇപ്പോള്‍ ഗ്രില്ലിനെ മൊത്തം വലയം ചെയ്യുന്ന വിധത്തിലാണ് ക്രോമിയം പട്ട വരുന്നത്. ഫ്രണ്ട് ബംപറില്‍ ലിപ് സ്‌പോയ്‌ലര്‍ കാണാം.

Honda Amaze Modulo Accessories Package Introduced

സൈഡ് സ്‌കര്‍ട്ടുകള്‍, റിയര്‍ സ്‌കര്‍ട്, ട്രങ്ക് സ്‌പോയ്‌ലര്‍ എന്നിവ പാക്കേജിലുള്‍പ്പെടുന്നു.

Honda Amaze Modulo Accessories Package Introduced

പുതിയ ഡിസൈനിലുള്ള അലോയ് വീലുകള്‍ പാക്കേജിലുള്‍പ്പെടുന്നു.

Honda Amaze Modulo Accessories Package Introduced

ഇന്റീരിയറില്‍ അലൂമിനിയം സ്‌പോര്‍ട്‌സ് പെഡലുകള്‍ കാണാം.

Honda Amaze Modulo Accessories Package Introduced

സാങ്കേതികമായി മാറ്റങ്ങളൊന്നും സ്റ്റൈലിംഗ് പാക്കേജ് ഘടിപ്പിച്ച വാഹനത്തിനുണ്ടാവില്ല. 88 കുതിരശക്തിയും 110 എന്‍എം ചക്രവീര്യവും പകരുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 98 കുതിരശക്തിയും 200 എന്‍എം ചക്രവീര്യവും പകരുന്ന ടര്‍ബോചാര്‍ജര്‍ ഘടിപ്പിച്ച ഡീസല്‍ എന്‍ജിനും ഈ പതിപ്പില്‍ സേവനം ചെയ്യും.

More from DriveSpark

Article Published On: Saturday, November 2, 2013, 11:55 [IST]
English summary
This festive season Honda has made available Modulo accessories pack for its high selling Amaze compact sedan.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X