അമേസ്: തിരുവന്തപുരം ടു കൊല്‍ക്കത്ത

ഹോണ്ടയുടെ ഡ്രൈവ് ഡു ഡിസ്‌കവര്‍ 4 പ്രഖ്യാപിച്ചു. തിരുവനന്തപുരത്തു നിന്നും കൊല്‍ക്കത്തയിലേക്കാണ് ഇത്തവണത്തെ യാത്ര. ഡ്രൈവ് ടു ഡിസ്‌കവറിന്റെ നാലാമത്തെ എഡിഷനാണിത്.

ഇത്തവണ ഹോണ്ട അമേസ് സെഡാനാണ് യാത്രയില്‍ പങ്കെടുക്കുന്നത്. അമേസ് സെഡാനിന്റെ ഡീസല്‍ എന്‍ജിന്‍ വിശ്വാസ്യതയുടെ ടെസ്റ്റ് കൂടിയായി ഈ യാത്ര മാറുമെന്ന് ഹോണ്ട പറയുന്നു.

Honda Amaze

2010ലാണ് ഡ്രൈവ് ടു ഡിസ്‌കവര്‍ യാത്ര ഹോണ്ട ആദ്യം ആരംഭിക്കുന്നത്. ഇന്ത്യയിലെമ്പാടും യാത്ര ചെയ്യുന്നതിനൊപ്പം ഹോണ്ടയുടെ ഒരു വാഹനത്തെ പരിചയപ്പെടുത്തുകയും ചെയ്യുന്നതാണ് ഈ യാത്രയുടെ തീം. ആദ്യത്തെ യാത്ര സിറ്റി സെഡാനിലായിരുന്നു നടത്തിയത്. ഒരു മാസത്തോളം നീണ്ടു നിന്ന ഈ യാത്രയില്‍ ജമ്മു മുതല്‍ കന്യാകുമാരി വരെയുള്ള സ്ഥലങ്ഹളിലൂടെ സഞ്ചരിച്ചു.

രണ്ടാമത്തെ എഡിഷനില്‍ ബ്രിയോ ഹാച്ച്ബാക്കും സിറ്റിക്കൊപ്പം പങ്കെടുത്തും. മുംബൈ - ഗോവ റൂട്ട് പരിചയപ്പെടുകയായിരുന്നു ഇതില്‍. മൂന്നാമത്തെ യാത്രയില്‍ ജമ്മു മുതല്‍ തിരുവനന്തപുരം വരെ ബ്രിയോ ഹാച്ച്ബാക്ക് കൂടെ വന്നു.

ഇന്ത്യയുടെ വൈവിധ്യപൂര്‍ണമായ ജീവിതത്തെ തൊട്ടറിയുന്നതിന് ഹോണ്ടയുടെ ഈ പദ്ധതി സഹായിക്കുമെന്ന് കമ്പനിയുടെ സീനിയര്‍ വൈസ് പ്രസിഡന്റ് ജ്ഞാനേശ്വര്‍ സിങ് അറിയിച്ചു. ഹോണ്ടയുടെ ഇന്ത്യന്‍ വില്‍പന ശൃംഖലകളെ പരിചയപ്പെടുത്തുന്നതിനും ഈ യാത്ര സഹായകമാകും.

മൂന്ന് ഘട്ടങ്ങളിലായിട്ടാണ് ഇത്തവണത്തെ ഡ്രൈവ് ടു ഡിസ്‌കവര്‍ നടക്കുക. തിരുവനന്തപുരം മുതല്‍ ചെന്നൈ വരെയാണ് ആദ്യഘട്ടം. രണ്ടാമത്തേത് ചെന്നൈ മുതല്‍ വിശാഖപട്ടണം വരെയും മൂന്നാമത്തേത് വിശാഖപട്ടണം മുതല്‍ കൊല്‍ക്കത്ത വരെയും ആണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

Article Published On: Thursday, August 1, 2013, 15:09 [IST]
English summary
Honda Amaze diesel sedan will be participate in the 4th edition of Honda Drive to Discover.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X