ഹോണ്ട അമേസിന് 2552ലധികം ബുക്കിംഗ്

Honda Amaze
ഏപ്രില്‍ 11ന് ലോഞ്ച് ചെയ്യാനിരിക്കുന്ന ഹോണ്ട അമേസ് സെഡാന്‍ കാറിന് മാര്‍ച്ച് മാസത്തില്‍ 2552ലധികം ബുക്കിംഗ് ലഭിച്ചതായി റിപ്പോര്‍ട്ട്. 2012-13 സാമ്പത്തിക വര്‍ഷത്തിലെ വില്‍പനാ റിപ്പോര്‍ട്ടിലാണ് ഹോണ്ട ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

അതെസമയം ഹോണ്ടയുടെ മാര്‍ച്ച് വില്‍പന ഇടിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസത്തെ വില്‍പനയെക്കാള്‍ 8 ശതമാനം കണ്ടാണ് ഇടിഞ്ഞിട്ടുള്ളത്.

എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൊത്തത്തിലെടുത്താല്‍ ഹോണ്ടയ്ക്ക് വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. 2011-12 സാമ്പത്തികവര്‍ഷത്തെ അപേക്ഷിച്ച് 2012-13 വര്‍ഷത്തില്‍ 35 ശതമാനത്തിന്‍റെ വര്‍ധനയുണ്ടായിട്ടുണ്ട് ഹോണ്ടയുടെ വില്‍പനയില്‍.

നടപ്പ് വര്‍ഷം പുതിയ സാമ്പത്തിക വര്‍ഷത്തിന്‍റെ തുടക്കത്തില്‍ തന്നെ അമേസ് കടന്നുവരുന്നത് ഹോണ്ടയുടെ മൊത്തം വില്‍പനയെ അനുകൂലമായി ബാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹോണ്ടയുടെ ഇന്ത്യയിലെ ആദ്യത്തെ ഡീസല്‍ കാര്‍ മോഡലാണ് അമേസ്. കോംപാക്ട് സെഡാന്‍ സെഗ്മെന്‍റില്‍ സ്വിഫ്റ്റ് ഡിസൈറുമായി കടുത്ത മത്സരം കാഴ്ച വെക്കാന്‍ അമേസിന് സാധിക്കും.

ഹോണ്ട അമേസിലെ ഐ-ഡിടെക് ഡീസല്‍ എന്‍ജിന്‍ പകരുന്ന അന്തം വിടുവിക്കുന്ന മൈലേജ് ഇതിനകം തന്നെ ശ്രദ്ധയാകര്‍ഷിച്ചുകഴിഞ്ഞു. ലിറ്ററിന് 25.8 കിലോമീറ്റര്‍ മൈലേജാണ് വാഗ്ദാനം. ഇത് രാജ്യത്തെ ഏറ്റവും മികച്ച മൈലേജ് നിരക്കാണ്.

More from DriveSpark

Article Published On: Friday, April 5, 2013, 14:01 [IST]
English summary
As per Honda India's sales report for the 2012-13 financial year, the automaker received 2552 bookings for the Amaze compact sedan.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X