30,000 അമേസുകള്‍: ഹോണ്ട ചരിത്രം സൃഷ്ടിക്കുന്നു
ലോഞ്ചിനു ശേഷം ഇന്നുവരെ ഹോണ്ട അമേസ് സെഡാന്‍ 30,000 മോഡലുകള്‍ ഡെലിവെറി ചെയ്തു. ഇന്ത്യന്‍ ഓട്ടോമൊബൈല്‍ ചരിത്രത്തില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ ഒരു പുതിയ കാര്‍ നേടുന്ന ഏറ്റവും മികച്ച വില്‍പനാ നിരക്കാണിത്.
കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് അമേസ് വിപണിയില്‍ ലോഞ്ച് ചെയ്തത്. ഇന്ത്യന്‍ ഉപഭോക്താക്കളില്‍ നിന്ന് അന്നുവരെ ലഭിച്ചതില്‍ വെച്ചേറ്റവും മികച്ച പ്രതികരണമാണ് ഹോണ്ടയ്ക്ക് ഈ വാഹനത്തിലൂടെ ലഭിച്ചത്. വിപണി മാന്ദ്യത്തില്‍ തന്നെയായിരുന്ന ഏപ്രില്‍ - ജൂലൈ മാസങ്ങളില്‍ 65 ശതമാനത്തിന്റെ വില്‍പന വര്‍ധന ഹോണ്ട നേടി.

വളരുന്ന ഇന്ത്യയുടെ ആവശ്യങ്ങള്‍ക്ക് യോജിച്ച ഒരു ഫാമിലി കാര്‍ നിര്‍മിക്കുകയായിരുന്നു തങ്ങളുടെ ഉദ്ദേശ്യമെന്ന് ഹോണ്ട സീനിയര്‍ വൈസ് പ്രസിഡണ്ട് ജ്ഞാനേശ്വര്‍ സെന്‍ പറയുന്നു. ഉപഭോക്താക്കളുടെ അന്തംവിട്ട പ്രതികരണത്തില്‍ തങ്ങള്‍ വന്‍തോതില്‍ സന്തോഷിക്കുകയുണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി.
ഹോണ്ട നിര്‍മിച്ച പുതിയ ഡീസല്‍ എന്‍ജിനോടൊപ്പമാണ് അമേസ് സെഡാന്‍ വിപണി പിടിച്ചത്. ഇന്ത്യയിലെ ആദ്യത്തെ ഹോണ്ട ഡീസല്‍ എന്‍ജിന്‍ ഉപഭോക്താക്കളെ ഒട്ടും നിരാശപ്പെടുത്തിയില്ല. ഇന്ത്യയില്‍ ഏതൊരു കാറിനെക്കാളും മികച്ച ഇന്ധനക്ഷമത (25.8) ഡീസല്‍ അമേസ് നല്‍കുന്നുണ്ട്.
3600 ആര്‍പിഎമ്മില്‍ 100 പിഎസ് കരുത്ത് പകരുന്നു ഈ ഡീസല്‍ എന്‍ജിന്‍.
ഹോണ്ടയുടെ ഉപഭോക്തൃഗണം വിശാലമാക്കുവാനും അമേസ് സഹായകമായിട്ടുണ്ട്. അമേസസ് വാങ്ങിയ ആളുകളില്‍ 80 ശതമാനം പേരും ആദ്യമായാണ് ഒരു ഹോണ്ട കാര്‍ വാങ്ങുന്നത് എന്ന് കമ്പനിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. കാറിന് നിലവിലുള്ള കാത്തിരിപ്പ് സമയം കുറച്ചുകൊണ്ടുവരാന്‍ ഗ്രേറ്റര്‍ നോയ്ഡയിലെ പ്ലാന്റ്ില്‍ മൂന്നാമത്തെ ഷിഫ്റ്റ് ഏര്‍പ്പെടുത്താന്‍ കമ്പനി തീരുമാനിച്ചിട്ടുണ്ട്.


Click it and Unblock the Notifications








