നിറം മാറ്റിയാല്‍ അമേസ് കാത്തിരിപ്പ് കുറയ്ക്കാം

ചില നിറങ്ങളെയും ഇന്ധന പതിപ്പുകളെയും അപേക്ഷിച്ച് അമേസിന്‍റെ കാത്തിരിപ്പ് നേരം കൂടുകയും കുറയുകയും ചെയ്യുന്നുണ്ട്. സില്‍വര്‍ പോലുള്ള നിറങ്ങള്‍ക്ക് അഞ്ച് മാസത്തോളം കാത്തിരിക്കേണ്ട അവസ്ഥ വന്നേക്കാം. അതെസമയം ചില മോഡലുകള്‍ മൂന്ന് മാസത്തിനുള്ളില്‍ ഗാരേജിലെത്തിക്കാനും സാധിക്കും.
രസകരമായ സംഗതി, അമേസിന്‍റെ പെട്രോള്‍ മോഡലിനും കാര്യമായ ഡിമാന്‍റുണ്ട് എന്നതാണ്. മറ്റ് കാര്‍ നിര്‍മാതാക്കളെ അപേക്ഷിച്ച് അമേസ് പെട്രോളിനുള്ള ഡിമാന്‍ഡ് കൂടുതലാണ്. ഹേണ്ടയില്‍ നിന്നുള്ള പെട്രോള്‍ എന്‍ജിനുകള്‍ വിശ്വാസ്യതയുടെ കാര്യത്തില്‍ തെളിയിക്കപ്പെട്ടവയാണ്. എന്നാല്‍ ഡീസല്‍ എന്‍ജിന്‍റെ കാര്യം ഇനിയും അറിയാനിരിക്കുന്നതേ ഉള്ളൂ എന്നൊരു ധാരണ പൊതുവിലുണ്ട്. ഹോണ്ടയുടെ 4 മീറ്റര്‍ സെഡാനാണ് ആളുകള്‍ കാത്തിരുന്നിരുന്നത് എന്നാണ് അനുമാനിക്കേണ്ടത്.
നിറങ്ങളുടെ കാര്യത്തില്‍ വലിയ കടുംപിടിത്തമില്ലെങ്കില്‍ കാത്തിരിപ്പ് കുറയ്ക്കാന്‍ കഴിയും. സില്‍വറും വെള്ളയുമെല്ലാം ഓര്‍ഡര്‍ ചെയ്താല്‍ കുറച്ച് മാസങ്ങള്‍ ഡീലറുമായി ബന്ധം പുലര്‍ത്തേണ്ടതില്ല. ആറ് നിറങ്ങളാണ് അമേസിന് നല്‍കുന്നത്.


Click it and Unblock the Notifications








