ഹോണ്ട അമേസ് കാത്തിരിപ്പ് 7 മാസം!
ഹോണ്ട അമേസിന്റെ കാത്തിരിപ്പ് സമയം ഏഴ് മാസത്തിന്റെ പരിസരങ്ങളിലെത്തി. ദില്ലിയില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം പെട്രോള്‍ മോഡലിനാണ് കൂടുതല്‍ കാത്തിരിക്കേണ്ടി വരിക. ഡീസല്‍ മോഡല്‍ നാല് മാസത്തിനുള്ളില്‍ കൈയിലെത്തും.
വാഹനത്തിന്റെ കാത്തിരിപ്പ് ഉയരുന്നത് ഉപഭോക്താക്കളെക്കാള്‍ ഹോണ്ടയെയാണ് പരിഭ്രാന്തിയിലാക്കുന്നത്. അമേസ് ഉല്‍പാദനം കൂട്ടുവാനുള്ള സത്വര നടപടികള്‍ എടുക്കുമെന്ന് ഹോണ്ട അറിയിച്ചിട്ടുണ്ട്.

4.99 ലക്ഷത്തില്‍ അമേസിന്റെ പെട്രോള്‍ വേരിയന്റ് വിപണിയില്‍ ലഭിക്കുന്നു. ഡീസല്‍ പതിപ്പിന്റെ വില തുടങ്ങുന്നത് 5.99 ലക്ഷത്തിലാണ്.
നിലിവില്‍ ഹോണ്ടയുടെ അമേസ് ഉല്‍പാദന ശേഷി മാസത്തില്‍ 10,000മാണ്. ഗ്രേറ്റര്‍ നോയ്ഡയിലെ ഹോണ്ട പ്ലാന്റിന്റെ 60 ശതമാനവും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് അമേസിന് വേണ്ടിയാണ്. ഇതില്‍ ഇനി വര്‍ധന വരുത്തിയാല്‍ മറ്റ് വാഹനങ്ങളുടെ നിര്‍മാണത്തെയും അത് ബാധിക്കും.
ഇതിനിടെ ഉയരുന്ന പ്രധാന പ്രശ്‌നം, മാരുതി സുസൂക്കി സ്വിഫ്റ്റ് ഡിസൈര്‍ കാത്തിരിപ്പ് സമയമില്ലാതെ ഉപഭോക്താക്കളിലെത്തുന്നു എന്നതാണ്. ഇക്കാരണത്താല്‍ വലിയ തോതില്‍ ബുക്കിംഗ് റദ്ദാക്കല്‍ സംഭവിക്കാന്‍ സാധ്യത കാണുന്നുണ്ട്.
നിലവില്‍ ഉല്‍പാദനം നടക്കുന്ന പ്ലാന്റില്‍ മൂന്നാം ഷിഫ്റ്റ് ആരംഭിക്കുവാനാണ് ഹോണ്ട പദ്ധതിയിടുന്നത്. 2014മാണ്ടോടെ രാജസ്ഥാനില്‍ നിര്‍മിക്കുന്ന പ്ലാന്റ് പൂര്‍ണ പ്രവര്‍ത്തനത്തിലെത്തിയാല്‍ കാര്യങ്ങള്‍ കുറെക്കൂടി എളുപ്പമാവും ഹോണ്ടയ്ക്ക്.


Click it and Unblock the Notifications








