ഹോണ്ട ബ്രിയോ പിറന്നാള്‍ പതിപ്പ് ലോഞ്ച് ചെയ്തു
ഹോണ്ട ബ്രിയോ ഹാച്ച്ബാക്ക് ഇന്ത്യയിലെത്തിയിട്ട് രണ്ട് വര്‍ഷം തികയുകയാണ്. ഇതുവരെ 54,000 യൂണിറ്റാണ് ഈ വാഹനം ഇന്ത്യയില്‍ വിറ്റഴിച്ചത്. ഒരു പ്രീമിയം ഹാച്ചിനെ സംബന്ധിച്ച് ഇതൊരു വന്‍ വിജയം തന്നെയാണ്. ഡീസല്‍ എന്‍ജിന്റെ അഭാവത്തിലും ബ്രിയോ അതിന്റെ വിപണി പ്രകടനത്തില്‍ വീഴ്ച വരുത്തിയിരുന്നില്ല. ബ്രിയോയുടെ രണ്ടാം ജന്മദിനം ഹോണ്ട ആഘോഷിക്കുന്നത് ഒരു പ്രത്യേക പതിപ്പ് വിപണിയിലെത്തിച്ചാണ്. 'ബ്രിയോ എക്‌സ്‌ക്ലൂസിവ് എഡിഷന്‍' എന്നാണ് ഈ പതിപ്പിന് പേര്.
പരിമിതമായ പതിപ്പുകള്‍ മാത്രമാണ് ബ്രിയോ എക്‌സ്‌ക്ലൂസീവിന് ഉണ്ടായിരിക്കുക. പുതിയ പതിപ്പില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്ന സവിശേഷതകളും മറ്റും താഴെ വായിക്കാം.

ഇന്റീരിയർ നിറം
കറുപ്പ് തീമിലുള്ള ഇന്റീരിയറാണ് പ്രത്യേക പതിപ്പിനുള്ളത്. ഡാഷ്‌ബോര്‍ഡ് നിറവും കറുപ്പാണ്. നിലവാരമുള്ള അപ്‌ഹോള്‍സ്റ്ററിയും കൂടുതലായി നല്‍കിയിട്ടുണ്ട്.

റൂഫ് സ്‌പോയ്‌ലര്‍
ബോഡി നിറത്തിലുള്ള റൂഫ് സ്‌പോയ്‌ലര്‍ ആണ് മറ്റൊരു പ്രത്യേകത. സില്‍ പ്ലേറ്റില്‍ ബ്രിയോ പ്രത്യേക പതിപ്പ് ലോഗോ നല്‍കിയിട്ടുണ്ട്.

എംബ്ലം
എക്‌സ്റ്റീരിയറില്‍ എക്‌സ്‌ക്ലൂസിവ് എംബ്ലം കൊടുത്തിരിക്കുന്നു. ഡോര്‍ വൈസറുകളും കാണാം ഇന്റീരിയറില്‍.

ക്രോമിയം
എക്‌സോസ്റ്റ് പൈപ്പിന് ക്രോമിയം പൂശിയിരിക്കുന്നു. റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകളും എക്‌സ്‌ക്ലൂസിവ് പതിപ്പിലുണ്ട്.

മാന്വല്‍ പതിപ്പില്‍ മാത്രമാണ് എക്‌സ്‌ക്ലൂസിവ് എഡിഷന്‍ ലഭ്യമാക്കുന്നത്.

വില
പ്രത്യേക പതിപ്പിന് വില 4.92 ലക്ഷമാണ്. ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരമുള്ള വിലയാണിത്.

ടഫീറ്റ വൈറ്റ്, അല്‍ബാസ്റ്റര്‍ സില്‍വര്‍, റാലി റെഡ് എന്നീ നിറങ്ങളില്‍ മാത്രമേ എക്‌സ്‌ക്ലൂസിവ് എഡിഷന്‍ ലഭിക്കുകയുള്ളൂ.

1.2 ലിറ്റര്‍ ഐ-വിടെക് എന്‍ജിനാണ് ബ്രിയോ ഹാച്ച്ബാക്കിന് കരുത്ത് പകരുന്നത്. 88 പിഎസ് കരുത്ത് ഉല്‍പാദിപ്പിക്കാന്‍ ഈ എന്‍ജിന് ശേഷിയുണ്ട്. 109 എന്‍എം ചക്രവീര്യം എന്‍ജിന്‍ ഉല്‍പാദിപ്പിക്കും. മാന്വല്‍-ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സുകള്‍ ഘടിപ്പിച്ച് ബ്രിയോ ഹാച്ച്ബാക്കുകള്‍ നിരത്തിലിറക്കുന്നുണ്ട് ഹോണ്ട.


Click it and Unblock the Notifications








