ബ്രിയോ എംപിവിക്ക് പേര് 'മൊബിലിയോ'

ബ്രിയോയുടെ സെഡാന്‍ പതിപ്പ് അമേസ് വിപണിയിലെത്തിച്ചതിന് ശേഷം വാഹനത്തിന് ഒരു എംപിവി പതിപ്പു കൂടി പുറത്തിറക്കാന്‍ ഹോണ്ട തീരുമാനിച്ചത് നമ്മളറിഞ്ഞതാണ്. ചില ഇന്തോനീഷ്യന്‍ സൈറ്റുകള്‍ പുറത്തു കൊണ്ടുവന്ന വാര്‍ത്തകള്‍ പ്രകാരം ബ്രിയോ എംപിവി, ഹോണ്ട മൊബിലിയോ എന്നാണറിയപ്പെടുക.

എംപിവിയുടെ വിവരങ്ങളടങ്ങിയ ബ്രോഷര്‍ ലീക്കായതോടെയാണ് കാര്യങ്ങള്‍ വെളിച്ചത്തു വന്നത്. ബ്രോഷര്‍ പറയുന്നതു പ്രകാരം ഇന്തോനീഷ്യയില്‍ മൊബിലിയയ്ക്ക് എസ്, ഇ, ഇ, സിവിടി എന്നീ വേരിയന്റുകള്‍ ഉണ്ടായിരിക്കും. സെപ്തംബറില്‍ നടക്കുന്ന ഇന്തോനീഷ്യന്‍ ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോയില്‍ മൊബിലിയോയെ കാണാന്‍ കഴിയും. സെപ്തംബര്‍ 19ന് മോട്ടോര്‍ ഷോ തുടങ്ങും.

Honda Brio MPV Christened Honda Mobilio

1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് മൊബിലിയോയില്‍ ചേര്‍ക്കുക എന്നാണ് പുറത്തു വന്ന വിവരങ്ങള്‍ നല്‍കുന്നത്.

തായ്‌ലന്‍ഡിലെയും ഇന്തോനീഷ്യയിലെയും ഹോണ്ട ഗവേഷണ-വികസന സ്ഥാപനങ്ങള്‍ സംയുക്തമായി വികസിപ്പിച്ചെടുത്തതാണ് ഹോണ്ട മൊബിലിയോ എംപിവി. മാരുതി എര്‍റ്റിഗ, ടൊയോട്ട അവാന്‍സ എന്നീ വാഹനങ്ങള്‍ക്ക് ഒരു ശക്തമായ വെല്ലുവിളി ഇന്തോനീഷ്യന്‍ വിപണിയില്‍ സൃഷ്ടിക്കാന്‍ ഹോണ്ട മൊബിലിയോക്ക് കഴിയുമെന്ന് കരുതപ്പെടുന്നു.

More from DriveSpark

Article Published On: Sunday, September 8, 2013, 12:17 [IST]
English summary
The Honda Brio MPV which is still in development reportedly christened as Honda Mobilio.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X