എര്‍റ്റിഗ എതിരാളിക്ക് ബ്രിയോ മുഖം, സിആര്‍വി ശരീരം

ഹോണ്ട ബ്രിയോ ഹാച്ച്ബാക്കിനെ ആധാരമാക്കി നിര്‍മിച്ച സെഡാന്‍, ഹോണ്ട അമേസ് വിപണിയില്‍ വൈറലായിക്കഴിഞ്ഞു. ഇതിനിടെയാണ് കമ്പനിയുടെ പുതിയ പദ്ധതി വെളിപ്പെടുന്നത്. ബ്രിയോയെ അടിസ്ഥാനമാക്കിയ ഒരു എംപിവിയാണിത്. ഇക്കാര്യം നേരത്തെ ഞങ്ങള്‍ റിപ്പോര്‍ട് ചെയ്തിരുന്നതാണ്.

പുതിയ ചില വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത് ഹോണ്ട ബ്രിയോ ഹാച്ച്ബാക്കിന്റെയും ഹോണ്ട സിആര്‍വി എസ്‌യുവിയുടെയും ശില്‍പ സവിശേഷതകള്‍ ഉള്‍ച്ചേര്‍ന്നതായിരിക്കും പുതിയ എംപിവി എന്നാണ്. dumolkia എന്നൊരു വെബ്‌സൈറ്റ് ഈ വാഹനത്തിന്റെ രൂപം എങ്ങനെയായിരിക്കും എന്നതിലേക്ക് ഒരു സ്‌കെച്ച് ചെയ്തിട്ടുണ്ട്.

ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം ബ്രിയോയുടെ മുന്‍വശമായിരിക്കും പുതിയ എംപിവിക്ക് നല്‍കുക. ഹോണ്ട സിആര്‍വിയുടെ പിന്‍വശത്തിന്റെ ഡിസൈന്‍ പുതിയ എംപിവി പേറും.

ഹോണ്ടയുടെ ഇന്തോനീഷ്യന്‍ വിഭാഗമായ പിടി ഹോണ്ട ആസ്ട്ര മോട്ടോര്‍ ആണ് വാഹനം നിര്‍മിക്കുന്നത്. ജപ്പാനിലെ ഹോണ്ട ഗവേഷണ വികസന വിഭാഗത്തിന്റെ മേല്‍നോട്ടത്തിലാണിത് നടന്നുവരുന്നത്. സെപ്തംബറില്‍ നടക്കാനിരിക്കുന്ന ഇന്തോനീഷ്യ ഇന്റര്‍നീഷണല്‍ മോട്ടോര്‍ ഷോയില്‍ വാഹനം അവതരിപ്പിക്കപ്പെടും.

ഇന്ത്യയിലേക്കും ഈ വാഹനം വരും എന്ന കാര്യം ഏതാണ്ടുറപ്പാണ്. ഇന്തോനീഷ്യയില്‍ പുതിയ എംപിവി മത്സരിക്കുന്ന സുസൂക്കി എര്‍റ്റിഗയോടാണ്.

Honda Brio MPV

ഹോണ്ട ബ്രിയോയുടെ മുഖമായിരിക്കും വാഹനത്തിനെന്നാണ് ഊഹങ്ങള്‍ പ്രചരിക്കുന്നത്. ഇക്കാര്യത്തില്‍ ഹോണ്ടയുടെ പ്രതികരണങ്ങളൊന്നും ലഭ്യമല്ല. വാഹനത്തിന്റെ നിർമാണം നടക്കുന്നുവെന്ന കാര്യം ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ഹോണ്ട ഇതിനെതിരായി ഒന്നും പ്രതികരിച്ചിട്ടില്ല.

Honda Brio MPV

ഹോണ്ട സിആർവി എസ് യു വിയുടെ പിന്‍വശത്തിന്റെ ശില്‍പമായിരിക്കും വാഹനത്തിന് നല്‍കുക.

More from DriveSpark

Article Published On: Monday, July 15, 2013, 12:23 [IST]
English summary
Honda Brio MPV will go to production house by the end of this year.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X