അമേസ് ഹോണ്ടയെ നാലാം സ്ഥാനത്തെത്തിച്ചു

മെയ് മാസത്തില്‍ ഹോണ്ട അമേസ് സെഡാന്‍ മാത്രം 6,036 യൂണിറ്റ് വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. ഇത് 9.8 ശതമാനത്തിന്‍റെ വളര്‍ച്ചയാണ് ഹോണ്ടയ്ക്ക് നല്‍കിയത്. മൊത്തം വില്‍പന 11,342 യൂണിറ്റ്.
ജനറല്‍ മോട്ടോഴ്സിന് മെയ് മാസത്തില്‍ 40 ശതമാനത്തിന്‍റെ വളര്‍ച്ചയുണ്ടായി. ഷെവര്‍ലെ എന്‍ജോയ് എംപിവിയുടെ സാന്നിധ്യം കാര്യമായി സഹായിക്കുന്നുണ്ട് ജനറലിനെ. മെയ് മാസത്തില്‍ 2,177 യൂണിറ്റാണ് വിറ്റഴിക്കപ്പെട്ടത്.
സെയ്ല്‍ സെഡാന്‍, എന്‍ജോയ് എംപിവി എന്നിവയുടെ മികച്ച പ്രകടനമാണ് കഴിഞ്ഞ മാസത്തെ ഉയര്‍ന്ന പ്രകടനത്തിന് കാരണമെന്ന് കമ്പനി ചൂണ്ടിക്കാട്ടുന്നു.
റിനോയുടെ വില്‍പനയും തരക്കേടില്ലാതെ ഉയര്‍ന്നിട്ടുണ്ട്. ഇത് ഡസ്റ്റര്‍ ചെറു എസ്‍യുവിയുടെ സഹായത്താലാണ്. മെയ് മാസത്തില്‍ 6,300 യൂണിറ്റാണ് വിറ്റഴിക്കപ്പെട്ടത്. ഇത് കഴിഞ്ഞ വര്‍ഷം മെയ് മാസത്തെ അപേക്ഷിച്ച് 482 യുണിറ്റ് കൂടുതലാണ്.
മഹീന്ദ്രയുടെ വില്‍പന 5 ശതമാനം കണ്ട് ഉയര്‍ന്നതായി കണക്കുകള്‍ വെളിപ്പെടുത്തുന്നു. ടാറ്റ മോട്ടോഴ്സ് കനത്ത ഇടിവാണ് സംഭവിച്ചിരിക്കുന്നത്. 45 ശതമാനത്തിന്‍റെ ഇടിവാണ് മെയ് മാസത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ടൊയോട്ട കിര്‍ലോസ്കറിന്‍റെ വില്‍പന 35% ഇടിഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications








