ഹോണ്ട സിആര്‍വി പരസ്യം വൈറലാകുന്നു
വ്യത്യസ്തത കൊണ്ടുവരിക എന്നത് ഇത്തിരി പാടുള്ള പണിയാണ്. ഇന്ന് പരസ്യനിര്‍മാണം എന്നത് ഇത്തരത്തില്‍ പെടാപ്പാടുള്ള ഒന്നാകുന്നു. ലക്ഷക്കണക്കായ പരസ്യങ്ങള്‍ക്കിടയില്‍ സ്വന്തം പരസ്യം ശ്രദ്ധിക്കപ്പെടാന്‍ വിവാദങ്ങള്‍ സൃഷ്ടിക്കുക എന്ന എളുപ്പപ്പണി നോക്കുന്നവരുണ്ട്. മുന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി ബര്‍ലുസ്‌കോണിയും ചില സ്ത്രീകളും തമ്മിലുള്ള ഇടപാട് ചിത്രീകരിക്കുന്ന പരസ്യം ഇന്ത്യയില്‍ പ്രസിദ്ധീകരിച്ചത് ഒരു അന്തര്‍ദ്ദേശീയ വിവാദമായി മാറിയിരുന്നതോര്‍ക്കുക.
എന്നാല്‍, ഹോണ്ട വളരെ മാന്യമായ മാര്‍ഗത്തിലൂടെ ഉപഭോക്താക്കളിലേക്ക് കൃത്യമായിത്തന്നെ എത്തിച്ചേരുന്നു. പുതിയ ഹോണ്ട സിആര്‍വി പരസ്യം ഇല്ല്യൂഷന്‍ ആര്‍ട്ടിനെ വളരെ മനോഹരമായി ഉപയോഗിച്ചിരിക്കുന്നത് ശ്രദ്ധിക്കുക. പരസ്യം താഴെ കാണാം.
<center><iframe width="100%" height="450" src="//www.youtube.com/embed/UelJZG_bF98" frameborder="0" allowfullscreen></iframe></center>


Click it and Unblock the Notifications








