ഹോണ്ട ജാസ്സ് 2014 ചിത്രങ്ങള്‍ ലീക്കായി
ഹോണ്ടയുടെ ഏറ്റവും മികച്ച നിര്‍മിതികളിലൊന്നാണ് ജാസ്സ് ഹാച്ച്ബാക്ക് എന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. ആഗോളതലത്തില്‍ ഈ വാഹനത്തിന് ലഭിക്കുന്ന അതിലാളനയില്‍ നിന്നുതന്നെ ഇക്കാര്യം വ്യക്തമാണ്. ജാസ്സിനെ ആധാരമാക്കി കഴിഞ്ഞ കാനഡ മോണ്ട്‌റിയല്‍ ഓട്ടോഷോയില്‍ അവതരിപ്പിച്ച ജാസ്സ് കണ്‍സെപ്റ്റ് വലിയ ജനശ്രദ്ധയാകര്‍ഷിച്ചു. ഡിട്രോയ്റ്റ് ഓട്ടോഷോ നടക്കുന്ന അതേ ദിവസങ്ങളിലാണ് മോണ്ട്‌റിയല്‍ ഓട്ടോഷോയും നടന്നത്. എന്നിട്ടും മാധ്യമങ്ങള്‍ അങ്ങോട്ടേക്ക് ശ്രദ്ധതിരിക്കുന്നതിന് ജാസ്സ് കണ്‍സെപ്റ്റ് കാരണമായി.
ഇതെല്ലാം പറഞ്ഞുവന്നത്, മൂന്നാം തലമുറ ജാസ്സ് ഹാച്ച്ബാക്കിന്റെ വരവിനെക്കുറിച്ച് പറയാനാണ്. ഈ വര്‍ഷത്തിന്റെ അവസാനത്തില്‍ ജപ്പാന്‍ വിപണിയില്‍ ജാസ്സിന്റെ മൂന്നാം തലമുറ ലോഞ്ച് ചെയ്യാനൊരുങ്ങുകയാണെന്ന് വാര്‍ത്തകള്‍ പറയുന്നു. നെതര്‍ലാന്‍ഡ്‌സ് വെബ്‌സൈറ്റായ atoweek ജാസ്സിന്റെ ബ്രോഷര്‍ ലീക്ക് ചെയ്തത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നിലവിലുള്ള കാറിനെക്കാള്‍ ഏതാണ്ട് 60 എംഎം നീളക്കൂടുതലുണ്ട് പുതിയ ജാസ്സിന്. വീല്‍ബേസ് 8 സെന്റിമീറ്റര്‍ നീളം കൂട്ടിയിട്ടുണ്ട്. ബൂട്ട് ശേഷി400 ലിറ്ററാക്കി വര്‍ധിക്കുന്നതിനും കാബിന്‍ സ്‌പേസ് കൂടുന്നതിനും അളവുപരമായ മാറ്റങ്ങള്‍ കാരണമായിട്ടുണ്ട്.

ഡിസൈനില്‍ സ്‌പോര്‍ടി അംശങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ ശ്രദ്ധ വെച്ചിട്ടുള്ളത് ഒറ്റനോട്ടത്തില്‍ കണ്ടെടുക്കാം. ഹെഡ്‌ലാമ്പിന് നിലവിലുള്ള ത്രികോണാകൃതി പുതിയ ജാസ്സ് കൈവിട്ടിട്ടുണ്ട്. ഗ്രില്ലിനും മാറ്റം വരുത്തിയിരിക്കുന്നു. ഫോഗ് ലാമ്പ് ഇടത്തിന് നല്‍കിയിരിക്കുന്ന രൂപകല്‍പനയും ബംപര്‍, എയര്‍ ഇന്‍ടേക്ക് എന്നിവയുടെ ശില്‍പവും ക്രൗര്യം നിറഞ്ഞ സൗന്ദര്യം പകരുന്നുണ്ട്.

2014 ഹോണ്ട ജാസ്സിന്റെ പിന്‍വശവും വന്‍തോതിലുള്ള മാറ്റങ്ങള്‍ക്ക് വിധേയമായിരിക്കുന്നു. ഒരു എസ്‌യുവിയുടെ അഗ്രസീവ് സൗന്ദര്യം കാണാം പിന്നില്‍. (ചില വിപണികളില്‍ ഫിറ്റ് എന്ന പേരിലാണ് ജാസ്സ് അറിയപ്പെടുന്നത്)



Click it and Unblock the Notifications








