ഹോണ്ട മൊബിലിയോ നിര്‍മാണം മാര്‍ച്ചില്‍ തുടങ്ങും

ഹോണ്ട മൊബിലിയോ എംപിവിയുടെ നിര്‍മാണം മാര്‍ച്ചില്‍ തുടങ്ങുമെന്ന് വിവരം. രാജസ്ഥാനിലെ തപുകാരയിലുള്ള നിര്‍മാണ പ്ലാന്റിലാണ് മൊബിലിയോ നിര്‍മാണം നടക്കുക.

വാഹനത്തിന്റെ ഡെലിവറി ഏപ്രില്‍, മെയ് മാസങ്ങളില്‍ നടക്കുമെന്നാണറിയുന്നത്.

Honda Mobilio Production In India To Commence From March

ഇക്കാര്യത്തില്‍ ചില ഹോണ്ട ഉദ്യോഗസ്ഥരില്‍ നിന്നുള്ള സ്ഥിരീകരണങ്ങളും ലഭ്യമായിട്ടുണ്ട്. 2014ന്റെ ആദ്യപകുതിയില്‍ മൊബിലിയോയുടെ ഉല്‍പാദനം തുടങ്ങുമെന്നാണ് ലഭ്യമായ വിവരം. അതെസമയം തപുകാര പ്ലാന്റില്‍ എതെല്ലാം മോഡലുകളുടെ നിര്‍മാണമാണ് നടക്കുക എന്ന കാര്യത്തില്‍ വ്യക്തതയൊന്നും വന്നിട്ടില്ല.

2014ല്‍ ഹോണ്ടയില്‍ നിന്ന് പുറത്തിറങ്ങുന്ന ആദ്യ കാര്‍മോഡല്‍ മൊബിലിയോ ആയിരിക്കുമെന്നു തന്നെയാണ് മനസ്സിലാക്കേണ്ടത്. ജാസ്സ് ഹാച്ച്ബാക്കിന്റെ ലോഞ്ച് മാര്‍ച്ചിനു ശേഷമായിരിക്കും നടക്കുക.

തായ്‌ലന്‍ഡില്‍ വികസിപ്പിച്ചെടുത്ത മൊബിലിയോ മോഡല്‍ ഹോണ്ട ബ്രിയോ ഹാച്ച്ബാക്കിന്റെ എംപിവി രൂപമാണ്.

Most Read Articles

Malayalam
കൂടുതല്‍... #honda #ഹോണ്ട
English summary
Honda will start production of Mobilio MPV in India at its Tapukara, Rajasthan, facility starting from March, reports Financial Express, citing their sources.
Story first published: Thursday, November 28, 2013, 19:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X