ഇന്ത്യന്‍ നിര്‍മിത കാറുകള്‍ക്കായി ഹ്യൂണ്ടായ്

ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാര്‍ മോഡലുകളെടുക്കുക. ഇവയില്‍ എത്രയെണ്ണം വരും പൂര്‍ണമായും രാജ്യത്തുതന്നെ വികസിപ്പിച്ചെടുത്തവ? മാരുതിയായാലും ഹ്യൂണ്ടായിയായാലും ഇന്ത്യക്കു പുറത്താണ് ഇന്ത്യക്കാരനു വേണ്ടിയുള്ള കാറിന്റെ സങ്കല്‍പങ്ങള്‍ നിര്‍മിക്കുന്നത്. സുസൂക്കി ഈയിടെ ചില കാറുകളുടെ (ഉദാ: എര്‍റ്റിഗ എംപിവി) നിര്‍മാണത്തില്‍ മാരുതിയില്‍ നിന്നുള്ള എന്‍ജിനീയര്‍മാരെ കൂടെക്കൂട്ടിയിരുന്നു. ഇത്തരത്തിലുള്ള നീക്കങ്ങള്‍ ഹ്യൂണ്ടായിയും നടത്തിയിട്ടുണ്ടാവാം എന്നല്ലാതെ പൂര്‍ണമായും രാജ്യത്ത് നിര്‍മിക്കപ്പെട്ട വാഹനങ്ങള്‍ ഈ വിദേശ കാര്‍ നിര്‍മാതാക്കള്‍ക്ക് ഇല്ലതന്നെ.

ആഗോളതലത്തില്‍ ചില മോഡലുകള്‍ അവതരിപ്പിക്കുകയും അവയില്‍ നിന്ന് ഇന്ത്യയ്ക്ക് പാകമെന്നു തോന്നുന്ന ചിലത് കൊണ്ടുവരികയും ചെയ്യുക എന്ന നയത്തില്‍ നിന്ന് കുറെക്കൂടി സൂക്ഷ്മമായ ഒരു നയപരിപാടി വളര്‍ത്തിയെടുക്കുവാന്‍ ഹ്യൂണ്ടായ് തീരുമാനിച്ചിട്ടുണ്ട് എന്നറിയുന്നു. ചൈന, ഇന്തൊനീഷ്യ തുടങ്ങിയ വളരുന്ന മാര്‍ക്കറ്റുകളിലേക്ക് ചേരുന്ന വാഹനങ്ങള്‍ ഇന്ത്യയില്‍ വികസിപ്പിച്ചെടുക്കുകയും കയറ്റിവിടുകയും ചെയ്യുക എന്നതാണ് പരിപാടി.

ഈ വാഹനങ്ങളുടെ അടിസ്ഥാന ഡിസൈന്‍ മുതല്‍ പ്ലാറ്റ്‌ഫോം വികസനവും എന്‍ജിനും മറ്റ് സന്നാഹങ്ങളുമെല്ലാം ഇന്ത്യയില്‍ത്തന്നെ വികസിപ്പിക്കും. ഇതുവഴി നിരവധി ഗുണങ്ങള്‍ ഹ്യൂണ്ടായ് മനസ്സില്‍ കാണുന്നുണ്ട്. രാജ്യത്തെ ചെലവ് കുറഞ്ഞ തൊഴില്‍ശക്തി ഉപയോഗിക്കുമ്പോള്‍ വിലയില്‍ ഉയര്‍ന്ന തോതിലുള്ള മത്സരക്ഷമത പാലിക്കാന്‍ സാധിക്കുമെന്നത് പ്രത്യക്ഷമായ കാര്യം. ഏറ്റവും പ്രധാനമായ സംഗതി, ഇന്ത്യയുടെ മനസ്സിലേക്ക് കുറെക്കൂടി കാര്യക്ഷമമായി തുറക്കുന്ന ഒരു വാതില്‍ ഹ്യൂണ്ടായിക്ക് ലഭിക്കുന്നു എന്നതാണ്.

ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ ചീഫ് കോര്‍ഡിനേറ്ററായ സിഎച്ച് ഹാന്‍ ഹ്യൂണ്ടായിക്ക് ഇത്തരമൊരു പദ്ധതി ഉണ്ടെന്ന് സമ്മതിക്കുന്നു. കൂടെ, ഈ പദ്ധതി അടുത്ത മൂന്നു നാല് വര്‍ഷത്തിനപ്പുറം മാത്രമേ സംഭവിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.

Hyundai Concept Sketches

ചൈനയാണ് ഹ്യൂണ്ടായിയുടെ ഏറ്റവും വലിയ വിപണി. ഇന്ത്യ ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. നിലവില്‍ ഹൈദ്രാബാദില്‍ സ്ഥിതി ചെയ്യുന്ന ഗവേഷണ-വികസന സ്ഥാപനം മാത്രമാണ് സ്വന്തമായ നീക്കങ്ങള്‍ക്ക് സഹായകമായി ഹ്യൂണ്ടായിക്കുള്ളത്. ഇത് കൊറിയയിലെ സംവിധാനത്തെ അപേക്ഷിച്ച് വളരെ ചെറുതാണ്.

More from DriveSpark

Article Published On: Friday, August 9, 2013, 8:51 [IST]
English summary
Hyundai Motor India Ltd has a plan to develop indigenous cars in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X