ഹ്യൂണ്ടായ് ആക്സന്‍റ് വില്‍പന നിറുത്തി
1999ല്‍ ഇന്ത്യയിലെത്തിയ ഈ വാഹനം ഡിസൈനില്‍ കാര്യമായ തോതില്‍ പഴകിക്കഴിഞ്ഞു. ഈയടുത്ത കാലത്തൊന്നും വാഹനത്തിന് കാര്യപ്പെട്ട മുഖം മിനുക്കല്‍ ലഭിച്ചിട്ടുമില്ല. വിപണിയില്‍ മികച്ച പ്രകടനം നടത്തിവന്ന മോഡല്‍ എന്ന സല്‍പേര് ഇതുവരെയും ആക്സന്‍റിനെ വില്‍പനയില്‍ സഹായിച്ചുകൊണ്ടിരുന്നുവെങ്കിലും പൊതുവില്‍ കച്ചവടം കുറവായിരുന്നു.
99ല്‍ വിപണിയിലെത്തുമ്പോള്‍ ഒപെല്‍ കോസ, മാരുതി ബൊലെനോ, ഫോഡ് ഐകണ്‍, ഹോണ്ട സിറ്റി, ഫിയറ്റ് സിയന എന്നീ മോഡലുകളോടാണ് ആക്സന്‍റ് ഏറ്റുമുട്ടിയത്. ഇവയില്‍ ചില മോഡലുകള്‍ ഇന്ന് വിപണിയിലില്ല. ഒപെല്‍ ആകട്ടെ, ഇന്ന് ഇന്ത്യയിലെ കച്ചോടം പൂട്ടിയിരിക്കുന്നു.
കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ ഹ്യൂണ്ടായ് തയ്യാറായിട്ടില്ല. വിജയിച്ച ഒരു മോഡല്‍ എന്ന നിലയില്‍ പുതിയ ഡിസൈന്‍ സന്നാഹങ്ങളുമായി ആക്സന്‍റിനെ വിപണിയിലെത്തിക്കാന്‍ ഹ്യൂണ്ടായിക്ക് പദ്ധതിയുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയൊന്നുമില്ല. എന്തായാലും ചിലരങ്ങനെ കരുതുന്നുണ്ട്.
ഇന്ത്യയിലെ വില്‍പന മാത്രമാണ് അവസാനിപ്പിച്ചിട്ടുള്ളത്. കാറിന്‍റെ വിദേശങ്ങളിലേക്കുള്ള കയറ്റുമതി ഇനിയും തുടരും.
ഇതിനിടെ ഐ10 ടെസ്റ്റുകള്‍ തകൃതിയായി നടക്കുന്നതിന്‍റെ റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. പുതിയ തലമുറ ഐ10 നിലവിലെ ഐ10നെക്കാള്‍ ഉയര്‍ന്ന തലത്തിലാണ് നിലപാടെടുക്കുക. ഐ10ന്‍റെ പെട്രോള്‍, ഡീസല്‍ പതിപ്പുകള്‍ ലഭ്യമാക്കുമെന്ന് ആക്സന്‍റ് വാര്‍ത്ത സ്ഥിരീകരിക്കുന്നതിനിടെ ഒരു ഹ്യൂണ്ടായ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.


Click it and Unblock the Notifications









