ഹ്യൂണ്ടായ് ആഡംബരങ്ങള്‍ ഇന്ത്യയിലേക്ക്

Posted By:

ആഡംബര കാര്‍ സെഗ്മെന്റിലേക്കുള്ള ഹ്യൂണ്ടായിയുടെ സാഹസികമായ കടന്നുവരവാണ് ജെനസിസ് സെഡാനിലൂടെ അടയാളപ്പെട്ടത്. പുതിയ വാര്‍ത്തകള്‍ ഈ വാഹനത്തിന്റെ ഇന്ത്യന്‍ വരവിനെക്കുറിച്ചു പറയുന്നു. ഇതോടൊപ്പം ഹ്യൂണ്ടായ് ഇക്വസ് പ്രീമിയം സലൂണും വെലോസ്റ്റാര്‍ കോംപാക്ട് സ്‌പോര്‍ട്‌സ് കാറും ഇന്ത്യന്‍ നിരത്തുകളിലേക്കെത്തുമെന്ന വാര്‍ത്തയും വരുന്നുണ്ട്.

ഹ്യൂണ്ടായിയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് വാര്‍ത്ത വന്നിരിക്കുന്നത്. എന്നാല്‍, ഇതൊരു ഔദ്യോഗിക പ്രഖ്യാപനമല്ല.

To Follow DriveSpark On Facebook, Click The Like Button
Hyundai Genesis And Hyundai Equus India Launch Being Considered

ലോകത്തെമ്പാടും ഒരു ചെറുകാര്‍ നിര്‍മാതാവെന്ന നിലയില്‍ പേരെടുത്തുകഴിഞ്ഞ ഹ്യൂണ്ടായ് ആഡംബര വിപണിയില്‍ വളരെ ശ്രദ്ധിച്ചാണ് നീങ്ങുന്നത്. ഇന്ത്യയില്‍ ഈ വാഹനങ്ങള്‍ ഹ്യൂണ്ടായ് ഡീലര്‍ഷിപ്പുകള്‍ വഴിയായിരിക്കില്ല വിറ്റഴിക്കുക. ഇവയ്ക്കായി രാജ്യത്തെ മെട്രോ നഗരങ്ങളില്‍ പ്രത്യേക ഷോറൂമുകള്‍ പണിയും.

ചില മാര്‍ക്കറ്റുകളില്‍ ഹ്യൂണ്ടായിയുടെ ബ്രാന്‍ഡ് നാമത്തിലല്ലാതെയും ഈ വാഹനങ്ങളുടെ വില്‍പന നടക്കുന്നുണ്ട്. ഹ്യൂണ്ടായ് ആഡംബരകാര്‍ നിരയില്‍ ഏറ്റവും വിലപ്പിടിപ്പുള്ള ഇക്വസ് സലൂണ്‍ ഇത്തരത്തില്‍ പലയിടങ്ങളിലും വില്‍ക്കുന്നുണ്ട്. ഉത്തരകൊറിയയിലും ദക്ഷിണകൊറിയയിലും യുഎസ്സിലുമെല്ലാം ഇങ്ങനെയാണ് വില്‍പന നടക്കുന്നത്.

രാജ്യത്തെ ആഡംബരക്കാര്‍ വിപണിയുടെ വന്‍ വളര്‍ച്ചയെ ശ്രദ്ധിച്ചാണ് ഹ്യൂണ്ടായ് പുതിയ തീരുമാനം എടുത്തിട്ടുള്ളത്. നടപ്പ് സാമ്പത്തികവര്‍ഷം അവസാനിക്കുന്നതോടെ ഇന്ത്യന്‍ ആഡംബരക്കാര്‍ വിപണി 20 ശതമാനം വളര്‍ച്ച കണ്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടുതല്‍... #hyundai
English summary
Hyundai, India's second largest car manufacturer in terms of volume, is looking build its presence in the premium car segment with the introduction of its high-end luxury cars in the country.
Story first published: Friday, December 27, 2013, 13:19 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark