ഗ്രാന്‍ഡ് ഐ10 പെട്രോള്‍ ഓട്ടോമാറ്റിക് എത്തി
ഹ്യൂണ്ടായ് ഗ്രാന്‍ഡ് ഐ10 ഓട്ടോമാറ്റിക് പെട്രോളിന്റെ ഓട്ടോമാറ്റിക് പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. 5.95 ലക്ഷം രൂപയാണ് വാഹനത്തിന് തുടക്കവില, ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം.
1.2 ലിറ്റര്‍ കാപ്പ എന്‍ജിന്‍ ഘടിപ്പിച്ച മോഡലുകളോടാണ് ഓട്ടോമാറ്റിക് ഗിയര്‍ സംവിധാനം ചേര്‍ത്തിരിക്കുന്നത്. 85 കുതിരകളുടെ കരുത്തും 113.75 എന്‍എം ചക്രവീര്യവും പകരാന്‍ ഈ എന്‍ജിന് ശേഷിയുണ്ട്.

4 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഇപ്പോള്‍ ഗ്രാന്‍ഡ് ഐ10നോട് ചേര്‍ത്തിരിക്കുന്നത്. സ്‌പോര്‍ട്‌സ്, ആസ്ത എന്നീ വേരിയന്റുകളിലാണ് ഓട്ടോമാറ്റിക് വരുന്നത്. ഈ രണ്ട് വേരിയന്റുകള്‍ക്കുമുള്ള ഓപ്ഷണല്‍ പതിപ്പുകളില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഘടിപ്പിക്കുന്നില്ല എന്നത് ശ്രദ്ധിക്കുക.

പവര്‍ സ്റ്റീയറിംഗ്, ടില്‍റ്റ് സ്റ്റീയറിംഗ്, പുഷ് സ്റ്റാര്‍ട് ബട്ടണ്‍, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, 2 ഡിന്‍ ഓഡിയോ സിസ്റ്റം, ഇലക്ട്രിക് ഔട്‌സൈഡ് മിററുകള്‍, ക്രോമിയം ഹാന്‍ഡിലുകള്‍, റൂഫ് റെയിലുകള്‍ എന്നിങ്ങനെയുള്ള സന്നാഹങ്ങളുണ്ട് സ്‌പോര്‍ട്‌സ് വേരിയന്‍രില്‍.

ആസ്ത ട്രിമ്മില്‍ ചില അധിക സവിശേഷതകള്‍ ഘടിപ്പിച്ചിട്ടുണ്ട്. അലോയ് വീലുകള്‍, റിയര്‍ ഡീഫോഗ്ഗര്‍, ബ്ലൂടൂത്ത്, 1 ജിബി ഓണ്‍ബോഡ് സ്‌റ്റോറേജ് തുടങ്ങിയവ

വിലകള്‍
- ഹ്യൂണ്ടായ് ഗ്രാന്‍ഡ് ഐ10 സ്‌പോര്‍ട്‌സ് ഓട്ടോമാറ്റിക് പെട്രോള്‍ - 5.95 ലക്ഷം
- ഹ്യൂണ്ടായ് ഗ്രാന്‍ഡ് ഐ10 ആസ്ത ഓട്ടോമാറ്റിക് പെട്രോള്‍ - 6.23 ലക്ഷം


Click it and Unblock the Notifications








