ഗ്രാന്‍ഡ് ഐ10 സെഡാന്‍/എസ്‌യുവി വരുന്നു!
ഹാച്ച്ബാക്കുകളെ ആധാരമാക്കിയുള്ള സെഡാനുകളും എസ്‌യുവികളുമെല്ലാം ഒരു ട്രന്‍ഡ് പേലെ നിരവധി എണ്ണം വിപണിയിലെത്തുകയാണ്. ഗ്രാന്‍ഡ് ഐ10 ലോഞ്ച് ചെയ്തപ്പോള്‍ ഈ വാഹനത്തെ അടിസ്ഥാനമാക്കി സെഡാനും എസ്‌യുവിയുമെല്ലാം വരും എന്ന് ഓട്ടോമോട്ടീവ് എഴുത്തുകാര്‍ തട്ടിവിട്ടതിന് മറ്റൊരടിസ്ഥാനവും ഉണ്ടായിരുന്നില്ല. 'എന്തുകൊണ്ട് വന്നുകൂടാ' എന്നൊരു അലക്ഷ്യമായ തട്ടിമൂളിക്കലായിരുന്നു അത്. എന്നാല്‍ വെറുതെ വെച്ച വെടി ഉന്നത്തില്‍ തന്നെ കൊണ്ടു എന്നാണ് വാര്‍ത്തകള്‍ പറയുന്നത്.
ഹ്യൂണ്ടായ് ഇന്ത്യയുടെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയതായി അറിയിച്ചുകൊണ്ട് കൊണ്ട് ഹിന്ദുസ്ഥാന്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2014 ഏപ്രില്‍ മാസത്തോടെ ഈ വാഹനങ്ങള്‍ വിപണിയിലെത്തുമെന്നും ഹ്യൂണ്ടായ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കുന്നു.
സെഡാന്‍, എസ്‌യുവി പതിപ്പുകള്‍ വരുമെന്ന കാര്യം തീര്‍ച്ചയാക്കിയെങ്കിലും ഏത് വാഹനം ആദ്യമെത്തും എന്ന വിഷയത്തില്‍ വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല. ഗ്രാന്‍ഡ് ഐ10 ഹാച്ച്ബാക്ക് തികച്ചും പുതിയ പ്ലാറ്റ്‌ഫോമിലാണ് വരുന്നത്. ഈ പ്ലാറ്റ്‌ഫോം സെഡാന്‍, സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനങ്ങള്‍ക്ക് അനുയോജ്യമാണ്.
ഐ10നും ഐ20ക്കും ഇടയില്‍ സ്ഥാനം പിടിച്ചിട്ടുള്ള ഗ്രാന്‍ഡ് ഐ10 ഹാച്ച്ബാക്ക് ഹ്യൂണ്ടായിയുടെ വാഹനനിരയെ കൂടുതല്‍ ശക്തമാക്കുകയാണ് ചെയ്തത്. വില്‍പനച്ചോര്‍ച്ച ഒരു വിധത്തിലും അനുവദിക്കാതിരിക്കാന്‍ ഗ്രാന്‍ഡ് ഐ10ന്റെ സാന്നിധ്യം കൊണ്ട് ഹ്യൂണ്ടായിക്ക് സാധിക്കും.
പുതിയ ഹ്യൂണ്ടായ് സെഡാന്‍ ഫ്‌ലൂയിഡിക് വെര്‍ണയ്ക്ക് ചുവട്ടിലായി ഇടം പിടിക്കും. നിലിവല്‍ എന്‍ട്രി ലെവല്‍ സെഡാന്‍ വിഭാഗത്തില്‍ ഹ്യൂണ്ടായ് വാഹനങ്ങള്‍ ഒന്നും തന്നെയില്ല. മാരുതി സുസൂക്കി അടക്കമുള്ള കമ്പനികള്‍ ഈ നിരയിലേക്ക് കയറി നില്‍ക്കുകയും മികച്ച വില്‍പന നേടുകയും ചെയ്തിട്ടുണ്ട് ഇതിനകം.
പെട്രോള്‍, ടര്‍ബോ ഡീസല്‍ എന്‍ജിനുകള്‍ ഈ കോംപാക്ട് സെഡാനുണ്ടായിരിക്കും.
റിനോ ഡസ്റ്റര്‍, ഫോഡ് ഇക്കോസ്‌പോര്‍ട് എന്നീ വാഹനങ്ങളെ എതിരിടാനായി ചെറു എസ്‌യുവി കൂടി ഗ്രാന്‍ഡ് ഐ10 പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കും. ഈ എസ്‌യുവിയെ പലയിടങ്ങളിലായി ടെസ്റ്റ് ചെയ്യുന്ന നിലയില്‍ നേരത്തെ കണ്ടെത്തിയിരുന്നു. ഒരുപക്ഷെ എസ്‌യുവി പതിപ്പായിരിക്കും ആദ്യം ലോഞ്ച് ചെയ്യുക.


Click it and Unblock the Notifications









