ഗ്രാന്‍ഡ് ഐ10 സെഡാന്‍ ദില്ലിയില്‍ ലോഞ്ച് ചെയ്യും
ഇത്തവണത്തെ ദില്ലി ഓട്ടോ എക്‌സ്‌പോ സംഭവമാകും എന്നു പറയാന്‍ കാരണമുണ്ട്. ഇന്ത്യന്‍ വിപണിയെ ലക്ഷ്യമാക്കി വരുന്ന വാഹനങ്ങളുടെ ആധിക്യമാണത്. ദില്ലി എക്‌സ്‌പോയുടെ ചരിത്രത്തിലിന്നുവരെ ഉണ്ടായിട്ടില്ലാത്ത വിധത്തിലുള്ള തള്ളിക്കയറ്റമാണ് ഇത്തവണ കാണാന്‍ കഴിയുക. ലോഞ്ചുകളായും അവതരണങ്ങളായും ഇന്ത്യന്‍ മനസ്സുകളെ കീഴടക്കാന്‍ ദേശിയും വിദേശിയുമായ കമ്പനികള്‍ ഒരുങ്ങിക്കെട്ടി വരും.
ഹ്യൂണ്ടായിയില്‍ നിന്ന് ഇത്തവണ രണ്ട് വാഹനങ്ങള്‍ നമ്മുടെ ശ്രദ്ധയാകര്‍ഷിക്കും. ഒന്ന്, സാന്റ ഫെ എസ്‌യുവിയുടെ പുതുക്കിയ പതിപ്പ്. മറ്റൊന്ന്, ഹ്യൂണ്ടായ് ഗ്രാന്‍ഡ് ഐ10ന്റെ സെഡാന്‍ രൂപത്തിന്റെ ലോഞ്ചാണ്! ഹ്യൂണ്ടായ് ഗ്രാന്‍ഡ് ഐ10 സെഡാനെക്കുറിച്ച് കൂടുതല്‍ ചുവടെ.

പേര്
ഏത് പേരിലായിരിക്കും ഹ്യൂണ്ടായ് ഗ്രാന്‍ഡ് ഐ10 സെഡാന്‍ പതിപ്പ് വിപണിയിലെത്തുക എന്ന കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നു. വിപണിയില്‍ നിന്ന് പിന്‍വാങ്ങിയ ആക്‌സന്റ് സെഡാന്റെ പേര് പുതിയ വാഹനത്തില്‍ ഉപയോഗിക്കുമെന്ന് ചിലര്‍ പറയുന്നു. ഔദ്യോഗികമായി യാതൊരുപ്പും ഇക്കാര്യത്തില്‍ ലഭിച്ചിട്ടില്ല.

ഹ്യൂണ്ടായിയുടെ ആദ്യത്തെ ചെറുസെഡാന്‍ വരുന്ന വാര്‍ത്ത മേഖലയില്‍ വലിയ കൗതുകം സൃഷ്ടിച്ചിട്ടുണ്ട്. ഫെബ്രുവരി ആറിന് ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ ഈ വാഹനം ലോഞ്ച് ചെയ്യപ്പെടും.

ഹ്യൂണ്ടായിക്ക് ബ്രസീല്‍ വിപണിയില്‍ കോംപാക്ട് സെഡാനുകളുണ്ട്. ചിത്രങ്ങളില്‍ നിങ്ങള്‍ കാണുന്നത് ബ്രസീലില്‍ വില്‍ക്കുന്ന എച്ച്ബി20എസ് എന്ന മോഡലാണ്. ഇത് ഇന്ത്യയിലെ ഐ20 മോഡലിന്റെ സെഡാന്‍ പതിപ്പാണ്.

ഇന്ത്യയിലേക്ക് വരുന്നത് പൂര്‍ണമായും ഹ്യൂണ്ടായ് ഗ്രാന്‍ഡ് ഐ10നെ ആധാരമാക്കിയുള്ള സെഡാനായിരിക്കും. ബ്രസീലിലെ ഐ20 സെഡാന്‍ ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നില്ല.

നിലവില്‍, മാരുതി സ്വിഫ്റ്റ് ഡിസൈര്‍, ഹോണ്ട അമേസ് എന്നിവര്‍ അടക്കിവാവുകയാണ് രാജ്യത്തെ കോംപാക്ട് സെഗ്മെന്റ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മൈലേജ് നല്‍കുന്ന വാഹനമെന്ന ഖ്യാതികൂടിയുണ്ട് അമേസ് സെഡാന്.

സ്വിഫ്റ്റ് ഡിസൈറാകട്ടെ രാജ്യത്ത് ഏറ്റവമധികം വില്‍ക്കുന്ന നാല് വാഹനങ്ങളിലൊന്നാണ്. ഇവരോട് കാര്യക്ഷമമായി എതിരിടുവാന്‍ എന്തെല്ലാം നടപടികളാമ് ഹ്യൂണ്ടായ് എടുത്തിട്ടുള്ളതെന്നത് കൗതുകമുണ്ടാക്കുന്ന കാര്യമാണ്. ഫെബ്രുവരി ആറ് വരെ കാത്തിരിക്കുക.

4 മീറ്റിന് താഴെ നീളം വരുന്ന സെഡാനെയാണല്ലോ ഇന്ത്യയില്‍ കോംപാക്ട് സെഡാന്‍ എന്നുവിളിക്കുന്നത്. ഗ്രാന്‍ഡ് ഐ10ന് 3.765 മീറ്റര്‍ നീളമുണ്ട്.

ഹ്യൂണ്ടായ് ഗ്രാന്‍ഡ് ഐ10ല്‍ നിലവിലുപയോഗിക്കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 1.1 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് പെട്രോള്‍ പതിപ്പിനൊപ്പം ഒരു 4 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും പ്രതീക്ഷിക്കാം. സാധാരണ പതിപ്പുകളുടെ എന്‍ജിനുകളോട് 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സായിരിക്കും ചേര്‍ക്കുക.

ഗ്രാന്‍ഡ് ഐ10 ഹാച്ച്ബാക്കിന്റെ നിരവധി ഘടകഭാഗങ്ങള്‍ പുതിയ സെഡാന്‍ പതിപ്പ് പങ്കിടുമെന്നതിനാല്‍ ഉല്‍പാദനച്ചെലവ് കുറയ്ക്കാന്‍ സാധിക്കും. ഗ്രാന്‍ഡ് ഐ10 സെഡാനിന്റെ വിലയിടല്‍ ഒരല്‍പം പ്രയാസം പിടിച്ച പണിയായിരിക്കും. നിലവിലുള്ള ഐ20 ഹാച്ച്ബാക്കിന്റെ വിലയിലേക്ക് കയറിയിറങ്ങി നില്‍ക്കാതെ വില കാണേണ്ടതായി വരും ഹ്യൂണ്ടായിക്ക്.


Click it and Unblock the Notifications








