ഹ്യൂണ്ടായ് ഐ 20 സെഡാന്‍ ലോഞ്ച് ചെയ്തു
ഹ്യൂണ്ടായ് മോട്ടോര്‍ ബ്രസീല്‍ പുതിയൊരു എന്‍ട്രി ലെവല്‍ സെഡാന്‍ പതിപ്പ് വിപണിയിലെത്തിച്ചു. എച്ച്‍ബി20എസ് (HB20S) എന്ന് പേരിട്ടിരിക്കുന്ന ഈ സെഡാന്‍ ബ്രസീല്‍ വിപണിയിലെ എച്ച്‍ബി20 ഹാച്ച്ബാക്കിന്‍റെ സെഡാന്‍ പതിപ്പാണ്. ഈ ഹാച്ച്ബാക്ക് ഇന്ത്യന്‍ വിപണിയില്‍ ഐ20 എന്ന പേരിലാണ് വിറ്റഴിക്കപ്പെടുന്നത്.
പുതിയ എന്‍ട്രി ലെവല്‍ വാഹനത്തിന്‍റെ പിറവി ബ്രസീലിയന്‍ വിപണിയില്‍ മികച്ച ഓഹരി നേടിക്കൊടുക്കുമെന്ന പ്രതീക്ഷയിലാണ് ഹ്യൂണ്ടായ്.
എച്ച്ബി20 ലൈനപ്പിലെ മൂന്നാമത്തെ വാഹനമാണ് ബ്രസീലില്‍ ഇപ്പോള്‍ ഇറങ്ങിയിരിക്കുന്നത്. ഒരു വര്‍ഷം മുമ്പ് എച്ച്‍ബി20 ഹാച്ച്ബാക്ക് വിപണിയിലിറക്കിയതിനു ശേഷം ഇതേ പ്ലാറ്റ്ഫോമില്‍ ഒരു ക്രോസ്സോവര്‍ പതിപ്പും പുറത്തിറക്കിയിരുന്നു. ഈ പതിപ്പ് എച്ച്‍ബി20എക്സ് എന്ന പേരിലാണ് അറിയപ്പെടുന്നത്.
ഇന്ത്യയില്‍ ഐ20 ഹാച്ച്ബാക്ക് എത്തിയിട്ട് കുറെയായെങ്കിലും അതേ ലൈനപ്പില്‍ മറ്റ് പരീക്ഷണങ്ങള്‍ക്കൊന്നും മുതിര്‍ന്നിട്ടില്ല കമ്പനി. എന്‍ട്രി ലെവല്‍ സെഡാന്‍ സെഗ്മെന്‍റില്‍ മാരുതി ഡിസൈര്‍, ടാറ്റ ഇന്‍ഡിഗോ സെഡാന്‍, ഷെവര്‍ലെ സെയ്‍ല്‍ തുടങ്ങിയവര്‍ മത്സരത്തിന്‍റെ ആദ്യ ചുവടുകള്‍ വെച്ചുതുടങ്ങിയിട്ടുണ്ട്. ഹോണ്ട അമേസ് ഏപ്രില്‍ 11ന് വിപണിയിലെത്തുമെന്ന് കേള്‍ക്കുന്നു.
ഈ ചൂടിലേക്ക് ഒരു 'എ20 സെഡാന്‍ പതിപ്പ്' പ്രതീക്ഷിക്കാമോ എന്ന കാര്യത്തില്‍ കമ്പനി എന്തെങ്കിലും വിട്ടുപറഞ്ഞിട്ടില്ല. എന്നാല്‍ വിപണിയിലെ കടുത്ത മത്സരം നടക്കുന്ന സെഗമെന്‍റുകള്‍ ഹ്യൂണ്ടായിയെ സമ്മര്‍ദ്ദത്തിലാഴ്ത്തുമെന്ന് ഉറപ്പാണ്. ഇതാണ് ഒരു ഐ20 സെഡാന്‍ നമുക്ക് പ്രതീക്ഷിക്കാം എന്നു പറയുന്നതിന് കാരണം.
ഹ്യൂണ്ടായ് ഐ 20 സെഡാന്‍ ചിത്രങ്ങള്‍ താഴെ കാണാം

ഹ്യൂണ്ടായ് ഐ 20 സെഡാന്‍

ഹ്യൂണ്ടായ് ഐ 20 സെഡാന്‍

ഹ്യൂണ്ടായ് ഐ 20 സെഡാന്‍

ഹ്യൂണ്ടായ് ഐ 20 സെഡാന്‍

ഹ്യൂണ്ടായ് ഐ 20 സെഡാന്‍

ഹ്യൂണ്ടായ് ഐ 20 സെഡാന്‍

ഹ്യൂണ്ടായ് ഐ 20 സെഡാന്‍

ഹ്യൂണ്ടായ് ഐ 20 സെഡാന്‍

ഹ്യൂണ്ടായ് ഐ 20 സെഡാന്‍



Click it and Unblock the Notifications








