ഹ്യൂണ്ടായ് ഐ10 കാപ്പ2 പിന്‍വലിക്കുന്നു?
ഹ്യൂണ്ടായ് ഐ10ന്റെ പുതുതലമുറ പതിപ്പ് 'ഗ്രാന്‍ഡ് ഐ10' എന്ന പേരില്‍ വിപണിയിലെത്തിയത് കുറച്ചു നാളുകളാണ്. നിലവിലുള്ള ഐ10 ഹാച്ച്ബാക്കിനെ വിപണിയില്‍ നിന്ന് പിന്‍വലിക്കാതെ ഒരല്‍പം മുകളിലായി ഗ്രാന്‍ഡ് ഐ10ന് ഇടം കൊടുക്കുകയായിരുന്നു ഹ്യൂണ്ടായ്. ഇത് 'പിള്ളതീനി' പ്രതിസന്ധി സൃഷ്ടിക്കാനിടയുണ്ടെന്ന് നേരത്തെ തന്നെ നിരീക്ഷിക്കപ്പെട്ടിരുന്നതാണ്. ഇപ്പോള്‍ ഐ10ന്റെ കാപ്പ എന്‍ജിന്‍ ഘടിപ്പിച്ചതടക്കമുള്ള ഉയര്‍ന്ന വേരിയന്റുകള്‍ നിറുത്തലാക്കിയത് ഇതേ കാരണത്താലാണ്.
ഐ10നും ഐ20ക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന നിലയിലാണ് ഗ്രാന്‍ഡ് ഐ10 നിലയുറപ്പിക്കുന്നത്. 1.2 ലിറ്റര്‍ കാപ്പ പെട്രോള്‍ എന്‍ജിന്‍, 1.1 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ എന്നിവയാണ് ഗ്രാന്‍ഡ് ഐ10ല്‍ ഘടിപ്പിച്ചിട്ടുള്ളത്. ഇതോടൊപ്പം ഒരു ഓട്ടോമാറ്റിക് പതിപ്പും ലഭ്യമാക്കുന്നുണ്ട്.

ഐ10ന്റെ ഉയര്‍ന്ന വേരിയന്റുകളുടെ വിലയുമായി അടുത്തു നില്‍ക്കുന്നതാണ് ചില ഗ്രാന്‍ഡ് ഐ10 പതിപ്പുകള്‍. ഈയിടെയുണ്ടായ വിലവര്‍ധനയോടെ ഇത് കൂടുതല്‍ പ്രകടമായി. ഗ്രാന്‍ഡ് ഐ10ന് വില വര്‍ധിപ്പിച്ചിരുന്നുമില്ല. ഇതോടെ പിള്ളതീനി പ്രതിസന്ധി വളരുകയും ഒരു തീരുമാനത്തിലെത്താന്‍ കമ്പനി നിര്‍ബന്ധിതമാവുകയും ചെയ്തു.
ഹ്യൂണ്ടായ് ഐ10 സ്‌പോര്‍ട്‌സ്, ആസ്ട്ര വേരിയന്റുകള്‍ക്ക് കാപ്പ എന്‍ജിനാണ് ഘടിപ്പിക്കുന്നത്. ഈ വേരിയന്‍രുകള്‍ ഇനിമുതല്‍ വിപണിയില്‍ ലഭിക്കില്ല. ഐ10ന്റെ ഓട്ടോമാറ്റിക് പതിപ്പും പിന്‍വലിക്കുകയാണ് ഹ്യൂണ്ടായ്.

ഇതോടുകൂടി ഓട്ടോമാറ്റിക് പതിപ്പുകളും കാപ്പ എന്‍ജിന്‍ പതിപ്പുകളും ആവശ്യമായവര്‍ ഹ്യൂണ്ടായ് ഗ്രാന്‍ഡ് ഐ10ലേക്ക് നീങ്ങേണ്ടതായി വരും.
ഡി ലൈറ്റ്, ഇറ, മാഗ്ന എന്നീ വേരിയന്റുകളാണ് ഇനി ഐ10ല്‍ അവശേഷിക്കുക. 1.1 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ഇതില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഇവ 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ഘടിപ്പിച്ചുവരുന്നു.


Click it and Unblock the Notifications








