ഹ്യൂണ്ടായ് ഐ10 ഡീസല്‍ സ്വപ്‌നം തകര്‍ന്നു

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ഒരു പുതിയ ഡീസല്‍ എന്‍ജിനുമായ ഗ്രാന്‍ഡ് ഐ10 അവതരിപ്പിക്കപ്പെട്ടപ്പോള്‍ കേട്ടിരുന്ന ഒരു ഊഹം ഈ എന്‍ജിന്‍ ഹ്യൂണ്ടായ് ഐ10ന് ഘടിപ്പിക്കുമെന്നായിരുന്നു. ഇതു സംബന്ധിച്ച് നിരവധി വാര്‍ത്തകള്‍ വാഹനത്തിന്റെ അവതരണത്തിന് തൊട്ടു പിന്നാലെ പുറത്തു വരികയുണ്ടായി. എന്നാല്‍, ഐ10 ഡീസല്‍ മോഡലിനു വേണ്ടി ഓട്ടോമൊബൈല്‍ വെബ്‌സൈറ്റുകള്‍ കീബോഡില്‍ കൊട്ടിയതെല്ലാം വെറുതെയായി എന്നാണ് പുതിയ വാര്‍ത്തകള്‍ അറിയിക്കുന്നത്.

1.1 ലിറ്റര്‍ ശേഷിയുള്ള ഗ്രാന്‍ഡ് ഐ10 ഡീസല്‍ എന്‍ജിന്‍ ഐ10ല്‍ ഘടിപ്പിക്കാന്‍ പദ്ധതിയില്ലെന്ന് ഒരു മുതിര്‍ന്ന ഹ്യൂണ്ടായ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് വ്യക്തമാക്കുന്നു.

ഹ്യൂണ്ടായിയുടെ ആഗോള വിപണിയിലെ ഏറ്റവും ചെറിയ ഡീസല്‍ എന്‍ജിനാണ് 1.1 ലിറ്റര്‍ ശേഷിയുള്ള ഗ്രാന്‍ഡ് ഐ10 എന്‍ജിന്‍. ഗ്രാന്‍ഡ് ഐ10 എന്ന് പേരിട്ടുവെങ്കിലും തീര്‍ത്തും പുതിയ പ്ലാറ്റ്‌ഫോമിലാണ് ഗ്രാന്‍ഡ് ഐ10 വരുന്നത്. പുതിയ ഡീസല്‍ എന്‍ജിന്‍ യൂറോപ്യന്‍ ഐ10ന്റെ 2014 പതിപ്പില്‍ ഘടിപ്പിക്കുന്നുണ്ട്. ഈ വിവരം പുറത്തു വന്നതോടെയാണ് ഇന്ത്യയിലെ ഐ10നും ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ചാലെന്താ എന്നൊരു ചിന്ത ആളുകള്‍ക്ക് പോയത്. അത് കടയോടെ നിഷേധിച്ചിരിക്കുകയാണ് ഹ്യൂണ്ടായ് ഇന്ത്യ.

Hyundai i10 Diesel Engine

ഡീസല്‍ കാറുകളുടെ ഇന്ത്യ ഭാവി അത്രകണ്ട് ശോഭനമാവാന്‍ വഴിയിലെന്ന നിലപാട് ഹ്യൂണ്ടായിക്കും മാരുതിക്കുമെല്ലാമുണ്ട്. നിലവില്‍ ലഭ്യമാകുന്ന വിലയില്‍ ഡീസല്‍ ഇന്ധനം എക്കാലത്തും കിട്ടുകയില്ല എന്നതാണ് സത്യം. സബ്‌സിഡികള്‍ സര്‍ക്കാരിന് പൂര്‍ണമായി നിറുത്തലാക്കേണ്ടി വരുന്ന ഘട്ടത്തില്‍ ഡീസല്‍ എന്‍ജിന്‍ കാറുകള്‍ക്ക് ഡിമൈന്‍ഡ് കുത്തനെ ഇടിയാനാണ് സാധ്യത എന്നിവര്‍ കണക്കു കൂട്ടുന്നു.

നിലവില്‍ രണ്ട് പെട്രോള്‍ എന്‍ജിന്‍ പതിപ്പുകളും ഒരു എല്‍പിജി പതിപ്പുമാണ് ഐ10നുള്ളത്. പെട്രോള്‍ പതിപ്പുകള്‍ക്ക് വിപണിയിലുള്ള അടിത്തറ ഇന്നും ശക്തമാണെന്ന് ഹ്യൂണ്ടായ് വിശ്വസിക്കുന്നുണ്ട്. കഴിഞ്ഞ ആറുമാസത്തിനുടെയുള്ള കണക്കുകള്‍ പ്രകാരം പെട്രോള്‍ കാറുകളുടം വില്‍പന കൂടിയിട്ടുണ്ടെന്ന് ഹ്യൂണ്ടായ് പറയുന്നു. ആഭ്യന്തര വിപണിയില്‍ 50 ശതമാനത്തിലധികവും വില്‍ക്കുന്നത് പെട്രോള്‍ മോഡലുകളാണെന്നും ഹ്യൂണ്ടായ് ചൂണ്ടിക്കാട്ടുന്നു.

More from DriveSpark

Article Published On: Friday, September 6, 2013, 14:53 [IST]
English summary
"There are no plans to share the 1.1 litre diesel engine with the i10", Nalin Kapoor, senior general manager and group head marketing, Hyundai motor India has said.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X