ദീപാവലിക്കായി ഹ്യൂണ്ടായ് വെര്‍ണ ഒരുങ്ങുന്നു
ആളുകളെല്ലാം ദീപാവലി വരട്ടെ എന്നുകരുതി കാത്തു നില്‍ക്കുകയാണെന്നാണ് കാര്‍ നിര്‍മാതാക്കള്‍ സ്വയം വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നത്. മാന്ദ്യത്തില്‍ കിടക്കുന്ന വിപണി ദീപാവലിക്ക് സടകുടഞ്ഞ് എഴുന്നേല്‍ക്കുകയും എല്ലാ ഡീലര്‍ഷിപ്പുകളെയും കാലിയാക്കുകയും ചെയ്യുമെന്ന് കാര്‍ നിര്‍മാതാക്കള്‍ വിശ്വസിക്കുന്നു. ഈ വിശ്വാസത്തിന്റെ പുറത്ത് നിരവധി കാറുകളാണ് ദീപാവലി ലോഞ്ച് കാത്തു കിടക്കുന്നത്. ഇക്കൂട്ടത്തിലേക്ക് ഹ്യൂണ്ടായ് വെര്‍ണയുടെ പരിഷ്‌കരിച്ച പതിപ്പും വരാന്‍ പോകുന്നു.
ചെറിയ തോതിലുള്ള പുതുക്കലുകളാണ് വാഹനത്തിനുണ്ടാവുക എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ഇതുസംബന്ധിച്ച് ഞങ്ങള്‍ക്ക് ലഭിച്ച ലിസ്റ്റില്‍ പറഞ്ഞിട്ടുള്ളവ ഇവിടെ പങ്കുവെക്കാം.

പവര്‍ വിന്‍ഡോ സ്വിച്ചുകള്‍ ഇരുട്ടിലും തിരിച്ചറിയാന്‍ സാധിക്കുന്ന വിധത്തില്‍ പിന്നില്‍ നിന്ന് ചെറിയ പ്രകാശം ഉതിര്‍ക്കുന്ന സംവിധാനം (ബാക്ക്-ലിറ്റ്) കൊണ്ടുവരും പുതിയ വെര്‍ണയില്‍. സ്റ്റീയറിംഗ് വീലിലെ ഓഡിയോ നിയന്ത്രണങ്ങളിലും ഇതേ സംവിധാനമുണ്ടായിരിക്കും. ഇത് ഉയര്‍ന്ന വേരിയന്റില്‍ മാത്രമേ ഉണ്ടായിരിക്കൂ.

അലോയ് വീലുകള്‍ക്ക് പുതിയ ശില്‍പഭംഗി നല്‍കും. നിലവില്‍ സ്‌പെയര്‍ വീല്‍ ആയി അലോയ് വീലാണ് നല്‍കുന്നത്. പുതിയ പതിപ്പില്‍ സ്റ്റീല്‍ റിം ആയിരിക്കും ഉണ്ടായിരിക്കുക.

നിലവില്‍ പിന്‍ കാബിനില്‍ മൂന്ന് ഹെഡ്‌റെസ്റ്റുകളുണ്ട്. ഇത് രണ്ടെണ്ണമായി കുറയ്ക്കും.

ഐ20യില്‍ നല്‍കിയതുപോലെ എല്‍ഇഡി ലൈറ്റുകള്‍ ഓപ്ഷണലായി നല്‍കാന്‍ സാധ്യതയുണ്ടെന്ന് കേള്‍ക്കുന്നു. ഇക്കാര്യത്തില്‍ ഹ്യൂണ്ടായിയുടെ ങാഗത്തു നിന്ന് ഔദ്യോഗികവിവരം ഇനിയും ലഭിക്കേണ്ടതായിട്ടാണുള്ളത്.


Click it and Unblock the Notifications








